റിലീസ് മാറ്റിവെച്ച ധ്രുവനച്ചത്തിരത്തിന് ബുക്ക് മൈ ഷോയിൽ 9.1 റേറ്റിങ്; പരിഹസിച്ച് വിജയ്‌ ബാബു

സിനിമ ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയിൽ നൽകിയിരിക്കുന്ന റിവ്യു റേറ്റിങ് 9.1 ആണ്
വിജയ് ബാബു, സ്ക്രീൻഷോട്ട്/ ഫെയ്‌സ്‌ബുക്ക്
വിജയ് ബാബു, സ്ക്രീൻഷോട്ട്/ ഫെയ്‌സ്‌ബുക്ക്
Published on
Updated on

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  ചിയാൻ വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം. നവംബർ 24ന് റിലീസ് ചെയ്യാനിരിക്കെ അവസാന നിമിഷമാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചതായി സംവിധായകൻ ​ഗൗതം വാസുദേവ് മേനോൻ അറിയിച്ചത്. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ചിത്രം റിലീസ് ആകാൻ ഇനിയും ഒന്നോ രണ്ടോ ദിവസങ്ങൾ വേണ്ടി വരുമെന്നും സംവിധായകൻ പറഞ്ഞു.

എന്നാൽ‌ റിലീസ് മാറ്റിവെച്ച ധ്രുവനച്ചത്തിരത്തിന് സിനിമ ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയിൽ നൽകിയിരിക്കുന്ന റിവ്യു റേറ്റിങ് 9.1 ആണ്. നിർമാതാവും നടനുമായ വിജയ് ബാബു ആണ് ഇക്കാര്യം ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെച്ചത്. ആപ്പിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച ചിത്രം, അഭിനയം എന്നൊക്കെ ആളുകൾ റിവ്യു എഴുതിയിരിക്കുന്നതായും കാണിച്ചിട്ടുണ്ട്. 

'ധ്രുവനച്ചത്തിരം റിലീസ് അവസാനനിമിഷം മാറ്റിവെച്ചു. എന്നാൽ ചിത്രത്തിന്റെ റിവ്യുവും റേറ്റിങ്ങും ഇപ്പോഴേ ബുക്ക് മൈ ഷോയിലുണ്ട്. റിലീസ് ആകാത്ത ചിത്രത്തിന് 9.1 റേറ്റിങ്' എന്ന കുറിപ്പോടെയാണ് വിജയ് ബാബു ഫെയ്‌സ്‌ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ കാരണമെന്നാണ് സൂചന. ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ചിയാൻ വിക്രവും വിനായകനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സ്പൈ ത്രില്ലറായി രണ്ടു ഭാ​ഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമായ യുദ്ധകാണ്ഡമാണ് റിലീസിന് ഒരുങ്ങുന്നത്. 

സിനിമ ചെയ്യുന്നതിനായി ഗൗതം മേനോൻ പ്രമുഖ ബാനറിൽ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. രണ്ടുകേസുകളാണ് ​ധ്രുവനച്ചത്തിരം റിലീസുമായി ബന്ധപ്പെട്ട് ഗൗതം മേനോനും അദ്ദേഹത്തിന്റെ ടീമിനുമെതിരെയുമുള്ളത്. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ പണം കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com