ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനൊരുങ്ങി റോഷൻ - ദർശന ചിത്രം 'പാരഡൈസ്'

ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ പ്രശ്ചാത്തലമാക്കി എടുത്ത ചിത്രം
'പാരഡൈസ്' പോസ്റ്റർ
'പാരഡൈസ്' പോസ്റ്റർ

ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനൊരുങ്ങി 'പാരഡൈസ്'. പ്രശസ്‌ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എടുത്ത ചിത്രമാണ് പാരഡൈസ്. ന്യൂട്ടന്‍ സിനിമാസ് നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന്‍ മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസാണ്. ഒക്ടോബര്‍ ഏഴിനാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. കൂടാതെ ഫെസ്റ്റിവലിലെ കിം ജിസെയോക്ക് അവാർഡിനും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടു.

2022ല്‍ ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ പ്രശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളികളായ ദമ്പതികൾ വിവാഹ വാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തിപ്പെടുന്നതും കലാപത്തിൽ പെട്ടുപോകുന്നതും തുടർ‌ന്നുണ്ടായ സംഭവങ്ങളുമാണ് സിനിമയിൽ. പ്രതിസന്ധിയിൽ ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടും. ജീവിത യാഥാർത്ഥ്യങ്ങൾ, ബന്ധങ്ങളിൽ അവ ചെലുത്തുന്ന സ്വാധീനം, വംശം, പദവി, നീതി, ലിംഗഭേദം എന്നിവയിലെ അസമത്വങ്ങൾ ഉയർത്തിക്കാട്ടാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്ന് സംവിധായകൻ പറഞ്ഞു. പ്രസന്ന വിത്താനഗെ, അനുഷ്‌കാ സേനാനായകെ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. 

ദേശീയ പുരസ്‌കാര ജേതാവായ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, സിംഹള എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി. മഹേന്ദ്ര പെരേര, ശ്യാം ഫെര്‍ണാന്‍ഡോ എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com