'ജീപ്പിനകത്തോടി കയറിയ സംഘത്തില്‍ നമ്മളുമുണ്ട്'; ചാവേറിനെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ചാവേറിനെ കുറിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പ് വൈറലാകുന്നു 
'ചാവേർ' പോസ്റ്റർ, ലിജോ ജോസ് പെല്ലിശ്ശേരി/ ഫെയ്‌സ്‌ബുക്ക്
'ചാവേർ' പോസ്റ്റർ, ലിജോ ജോസ് പെല്ലിശ്ശേരി/ ഫെയ്‌സ്‌ബുക്ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്ന കഥയില്‍ പ്രണയത്തിലെ ജാതി ഒരു പ്രധാന പ്രമേയമാണ്. 

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചാവേര്‍. ഇപ്പോഴിതാ ചാവേറിനെ പ്രശംസിച്ച് സംവിധായകന്റെ ഗുരു കൂടിയായ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരിക്കുകയാണ്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പ്

നിരപരാധിയുടെ ജീവനെടുത്ത ശേഷം ജീപ്പിനകത്തോടി കയറിയ സംഘത്തിൽ നമ്മളുമുണ്ട് .അതിവേഗത്തിൽ പായുന്ന ഒരു മോട്ടോർ വാഹനത്തിനകത്തിരുന്ന് ബോംബ് സ്ഫോടനത്തിന്റെ മുഴക്കവും ,ഇരുട്ടും , ചതിയും , മരണവീടിന്റെ അലറിക്കരച്ചിലും ആൾക്കൂട്ടത്തിന്റെ ഇരമ്പവും കടന്ന്‌ മൂടൽ മഞ്ഞിലെ ചുവപ്പിനകത്തെ കട്ടച്ചോരയിൽ വെടിയേറ്റ് വീണവരുടെ ജഡങ്ങൾക്കിടയിലെ ഇരയും വേട്ടക്കാരനും നമ്മുടെ മുന്നിൽ കെട്ടുപിണഞ്ഞു കിടന്നു.

കുഞ്ചാക്കോ ബോബനെ കൂടാതെ ആന്റണി വര്‍ഗീസ് പെപ്പെയും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തില്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍, പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com