എആർ റഹ്‌മാന് എങ്ങനെ ഇത്രയും മോശം ​ഗാനം സൃഷ്ടിക്കാൻ സാധിച്ചു?; തുറന്ന വിമർശനവുമായി സോനു നി​ഗം

സോനു നി​ഗവും ഓസ്ട്രേലിയൻ ഗായിക കൈലി മിനോഗും ചേർന്നാണ് ചിഗ്ഗി വിഗ്ഗി എന്ന ​ഗാനം ആലപിച്ചത്
എആർ റഹ്‌മാൻ, സോനു നി​ഗം/ ഫെയ്‌സ്‌ബുക്ക്
എആർ റഹ്‌മാൻ, സോനു നി​ഗം/ ഫെയ്‌സ്‌ബുക്ക്

2009ൽ പുറത്തിറങ്ങിയ 'ബ്ലൂ' എന്ന ചിത്രത്തിൽ എആർ റഹ്‌മാൻ ചെയ്‌ത 'ചിഗ്ഗി വിഗ്ഗി' എന്ന ​ഗാനത്തിനെതിരെ തുറന്ന വിമർശനവുമായി സോനു നി​ഗം. ​എആർ റഹ്‌മാനെ പോലെ ഒരാൾക്ക് എങ്ങനെയാണ് ഇത്രയും മോശം ​ഗാനം സൃഷ്‍ടിക്കാൻ സാധിച്ചത് എന്നോർത്ത് അത്ഭുതം തോന്നുന്നു എന്ന് ​അദ്ദേഹം പറഞ്ഞു. അക്ഷയ്‌ കുമാർ, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ലാറ ദത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.

എന്നാൽ തനിക്ക് ഒട്ടും ‌ഇഷ്‌ടമല്ലാത്ത പാട്ടാണ് ചിത്രത്തിലെ ചിഗ്ഗി വിഗ്ഗി' എന്ന ​ഗാനമെന്നും സോനു നി​ഗം ഒരു അഭിമുഖത്തിൽ പറഞ്ഞു. സോനു നി​ഗവും ഓസ്ട്രേലിയൻ ഗായിക കൈലി മിനോഗും ചേർന്നാണ് ചിത്രത്തിൽ ​ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്‌ത ​ഗാനം പാടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ ​ഗാനം കുറച്ചു കൂടി നന്നാക്കാമായിരുന്നു.

കൈലിയുടെ ശബ്ദത്തെ റഹ്‌മാൻ വേണ്ട വിധത്തിൽ വിനിയോ​ഗിച്ചതായി തോന്നിയില്ല. കൈലിയുടെ നിലവാരത്തിനനുസരിച്ച് കുറേക്കൂടെ നല്ല പാട്ട് സൃഷ്ടിക്കാമായിരുന്നു റഹ്മാന്. 'ചിഗ്ഗി വിഗ്ഗി' വേദികളിൽ പാടുമ്പോഴൊക്കെ വീണ്ടും വീണ്ടും നന്നാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്’, സോനു നിഗം പറഞ്ഞു. സോനുവിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. ​ഗായകന്റെ അഭിപ്രായത്തെ എതിർത്തും അനുകൂലിച്ചും നിരവധി ആളുകൾ രം​ഗത്തെത്തിയത്. 'ചിഗ്ഗി വിഗ്ഗി' എന്ന ​ഗാനത്തിലൂടെ കൈലി മിനോഗ് ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ വലിയ തരംഗമായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com