'എന്നോട് ഒരു വാക്ക് ചോദിച്ചില്ല, പലരും കേസ് കൊടുക്കാൻ പറഞ്ഞതാണ്'; ന്നാ താൻ കേസ് കൊട് സംവിധായകനെതിരെ നിർമാതാവ്

'ഒരുപാടുപേര്‍ കേസ് കൊടുക്കാന്‍ പറഞ്ഞു. കേസിന് പോയാല്‍ ഞാന്‍ ജയിക്കുമെന്ന് ഉറപ്പുണ്ട്'
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മികച്ച വിജയമായി മാറിയ ചിത്രമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ന്നാ താൻ കേസ് കൊട്. ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേശനെയും സുമലതയെയും വച്ച് സ്പിൻ ഓഫ് ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. എന്നാൽ സ്പിൻ ഓഫ് ചിത്രത്തേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള. 

സിനിമയെക്കുറിച്ച് ഒരു വാക്കുപോലും തന്നോട് പറഞ്ഞിരുന്നില്ല എന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. കേസ് കൊടുക്കാൻ പലരും തന്നോടു പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാന്‍ നിര്‍മ്മിച്ച ‘ന്നാ താൻ കേസ് കൊട്’സിനിമയുടെ സ്പിന്‍ ഓഫ് എന്ന പേരില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.  രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പക്ഷെ എന്നോട് അതിനെ പറ്റിയൊരു വാക്ക് പോലും ആരും ചോദിച്ചിട്ടില്ല. സിനിമ എടുത്തോട്ടെ എന്ന്. ഞാന്‍ പൈസ മുടക്കി എഴുതിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയില്‍ നിന്നും സ്പിന്‍ ഓഫ് ചെയ്യുമ്പോള്‍ എന്നോടിതുവരെ ആ ചിത്രത്തെ പറ്റി സൂചന പോലും തന്നില്ല. 

അവര്‍ സിനിമ എടുത്തോട്ടെ, താരങ്ങള്‍ അഭിനയിച്ചോട്ടെ, അതിലൊന്നും എനിക്ക് പ്രശ്നമില്ല. കഴിഞ്ഞ ദിവസമാണ് ഞാന്‍ വാര്‍ത്ത് അറിഞ്ഞത്. സത്യ പറഞ്ഞാല്‍ അത് വേദനയായി. എനിക്ക് വേദനയുണ്ടെന്ന് വിചാരിച്ച് അവര്‍ക്ക് സിനിമ ചെയ്യാതിരിക്കാന്‍ ആകില്ലല്ലോ. ഒരുപാടുപേര്‍ കേസ് കൊടുക്കാന്‍ പറഞ്ഞു. കേസിന് പോയാല്‍ ഞാന്‍ ജയിക്കുമെന്ന് ഉറപ്പുണ്ട്. പ്രൊഡ്യൂസേര്‍സ് അസോസിയേഷനെ അറിയിക്കാനും, വക്കീലിനെ വയ്ക്കാനും ഒരുപാട് ആളുകള്‍ പറഞ്ഞു. പക്ഷെ ചിത്രത്തിന്‍റെ നിര്‍മാതാവിന്‍റെ പണവും അധ്വാനവും എല്ലാം ആ സിനിമയിലുണ്ട് അതാണ് കേസ് കൊടുക്കാത്തത്.- സന്തോഷ് ടി കുരുവിളി പറഞ്ഞു. 

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ നിര്‍മ്മാതാവും സന്തോഷ് ടി കുരുവിളയായിരുന്നു. രതീഷിന്റെ തന്നെ ഏലിയന്‍ അളിയന്‍ എന്ന കഥ താന്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാവിയില്‍ അതും ഇത്തരത്തില്‍ ചെയ്തേക്കാം എന്നാല്‍ അതിന് സമ്മതിക്കില്ലെന്നും സന്തോഷ് ടി കുരുവിള പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com