സുധ കൊങ്കാരയുടെ ചിത്രത്തിൽ കോളജ് കുമാരനായി സൂര്യ; ഒപ്പം ദുൽഖറും നസ്രിയയും 

നിലവില്‍ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സൂര്യ
ദുല്‍ഖര്‍ സല്‍മാൻ, സൂര്യ, നസ്രിയ/ ഫെയസ്‌ബുക്ക്
ദുല്‍ഖര്‍ സല്‍മാൻ, സൂര്യ, നസ്രിയ/ ഫെയസ്‌ബുക്ക്

ചെന്നൈ: 'കങ്കുവ'യ്ക്ക് ശേഷം സൂര്യയുടെ അടുത്ത ചിത്രം സൂരൈപോട്ര് സംവിധായിക സുധ കൊങ്കാരയ്‌ക്കൊപ്പമായിരിക്കും. ചിത്രം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ആരാധകര്‍ ചിത്രത്തെ സൂര്യ 43 എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. 

ചിത്രത്തില്‍ കോളജ് വിദ്യാര്‍ഥിയുടെ വേഷത്തിലാണ് സൂര്യ എത്തുന്നതെന്നാണ് സൂചന. ഇതിന് വേണ്ടി താരം ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ചിത്രത്തിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലുള്ള റോള്‍ ചെയ്യുന്നതിനാണോ ചിത്രത്തിലുടനീളം ഈ റോളാണോ എന്ന് വ്യക്തമല്ല.

അതേസമയം സുധ കൊങ്കാര ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും നസ്രിയയും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. യഥാര്‍ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് സ്ഥിരീകരണമായിട്ടില്ല. 

നിലവില്‍ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സൂര്യ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് നായിക. സൂര്യയുടെ കരിയറിലെ 42-ാമത് ചിത്രമാണിത്. ഗ്രീന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com