ആഫ്രിക്കന്‍ 'നീല നിലവേ....' ഷെയ്‌നിന്റെ പാട്ട് പാടിയ കിലി പോളിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ഗാനങ്ങള്‍ക്കനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാധ്യമങ്ങളില്‍ താരങ്ങളാണ്  കിലി പോളും നീമയും.
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്

ര്‍ഡിഎക്‌സിലെ സൂപ്പര്‍ഹിറ്റ് ഗാനം 'നീല നിലവേ' ആഫ്രിക്കയിലും തരംഗം. ടാന്‍സാനിയക്കാരന്‍ കിലി പോള്‍ ഈ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. കിലിയുടെ സഹോദരി നീമ പോള്‍ താളം പിടിച്ച് അരികില്‍ തന്നെയുണ്ട്. വിഡിയോ വൈറലായി കഴിഞ്ഞു. 

ഇന്ത്യന്‍ ഗാനങ്ങള്‍ക്കനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാധ്യമങ്ങളില്‍ താരങ്ങളാണ്  കിലി പോളും നീമയും. ഇരുവരുടെയും ഭാവപ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ സിനിമകളുടെ കടുത്ത ആരാധകരായിരുന്നു കിലിയും നീമയും. പാട്ടും ഡാന്‍സുമായി ഇരുവരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. 

ടാന്‍സാനിയയിലെ ഒരു ഉള്‍ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. കൃഷിയും പശുവളര്‍ത്തലുമാണ് ഉപജീവനമാര്‍ഗം. സംഗീതത്തിലും നൃത്തത്തിലുമുള്ള താല്‍പര്യം കൊണ്ട് ടിക് ടോക് വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. ആദ്യം കിലി ഒറ്റയ്ക്കായിരുന്നു വിഡിയോ ചെയ്തിരുന്നത്. പിന്നീട് നീമയെയും ഒപ്പം ചേര്‍ന്നു.

ഇന്ത്യന്‍ പാട്ടുകളുടെ വരികളും ഉച്ചാരണവും പഠിക്കുന്നത് രണ്ടോ മൂന്നോ ദിവസം കൊണ്ടാണ്. ഓരാ വാക്കിന്റേയും അര്‍ഥം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കിയ ശേഷം വിഡിയോകള്‍ ചെയ്യും 5.2 മില്യന്‍ ഫോളോവേഴ്‌സാണ് ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. 

'നീല നിലവേ'യുടെ എഴുത്തുകാരന്‍ മനു മഞ്ജിത് വിഡിയോ പങ്കുവെച്ചു. നമ്മളെഴുതിയ ഒരു പാട്ട് ഇങ്ങനെ അതിര്‍ത്തികള്‍ മായ്ച്ച് ഒഴുകുന്നതു കാണുന്ന സന്തോഷം', എന്ന അടിക്കുറിപ്പോടെയാണ് മനുവിന്റെ പോസ്റ്റ്. ആര്‍ഡിഎക്‌സിനു വേണ്ടി സാം സി എസ് ഈണമൊരുക്കിയ ഗാനമാണിത്. കപില്‍ കപിലന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com