'ആന്റണി സാത്താനാ', മാസ് ആക്ഷനുമായി ജോജു ജോർജ്, ഒപ്പം കല്യാണിയും; ടീസർ

ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിലെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആന്റണിക്കുണ്ട്
ആന്റണി ടീസറിൽ നിന്ന്
ആന്റണി ടീസറിൽ നിന്ന്

ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്റണിയുടെ ടീസർ പുറത്ത്. മാസ് ലുക്കിലാണ് ചിത്രത്തിൽ ജോജു എത്തുന്നത്. ​ഗംഭീര ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമാണ് ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. ജോജുവിനൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

മാസ് ആക്‌ഷൻ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ചിത്രത്തിനായി വൻ മേക്കോവറാണ് ജോജു നടത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിലെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആന്റണിക്കുണ്ട്. പൊറിഞ്ചു മറിയം ജോസിൽ പ്രധാന വേഷത്തിലെത്തിയ നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർക്കൊപ്പം ആശ ശരത്തും ടിനി ടോമും അപ്പാനി ശരത്തും ചിത്രത്തിൽ എത്തുന്നു.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, മേക്കപ്പ് റോണക്സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്‌ഷന്‍ ഹൗസ്, പിആർഒ ശബരി, മാർക്കറ്റിങ്ങ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com