ദളപതി വിജയ് ചിത്രം ലിയോയുടെ മിന്നും വിജയത്തിന്റെ സന്തോഷത്തിലാണ് നടി മഡോണ സെബാസ്റ്റ്യൻ. ചിത്രത്തില്‍ താരം ശക്തമായ വേഷത്തിലാണ് എത്തുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മഡോണയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ്.
സ്റ്റൈലിഷ് ലുക്കിലാണ് മഡോണ എത്തുന്നത്. ബ്ലാക്ക് നിറത്തിലുള്ള സ്ലിറ്റ് സ്കര്‍ട്ടും വൈഡ് നെക്കുള്ള ക്രോപ് ടോപ്പും അണിഞ്ഞാണ് മഡോണ എത്തുന്നത്. ആക്സസറീസ് ഒന്നുമില്ലാതെ സിംപിള്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍.
ലിയോയില്‍ എലിസ ദാസ് എന്ന കഥാപാത്രമായാണ് മഡോണ എത്തിയത്. അതിനാല്‍ എവിസ എന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്യുന്നത്. ബാഡാസ് മാ എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. താരത്തിന്റെ ലിയോയിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടും നിരവധി പേര് എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ