'ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസമാണ് 'രാമായണം കേള്‍ക്കാതെയായി' എഴുതിയത്, അതൊന്നും സഹിക്കാന്‍ പറ്റില്ല'-  വീഡിയോ

ബാബ്‌റി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിനാണ് 'രാമായണം കേള്‍ക്കാതെയായി' എന്ന വാത്സല്യം സിനിമയിലെ ഗാനം എഴുതിയതെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം 
കൈതപ്രം, ഫോട്ടോ/ എക്സ്പ്രസ്
കൈതപ്രം, ഫോട്ടോ/ എക്സ്പ്രസ്

കൊച്ചി:  ബാബ്‌റി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിനാണ് 'രാമായണം കേള്‍ക്കാതെയായി' എന്ന വാത്സല്യം സിനിമയിലെ ഗാനം എഴുതിയതെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അതൊന്നും സഹിക്കാന്‍ പറ്റില്ല.  ഇങ്ങനെ സംഭവിച്ചത് കൊണ്ട് എന്ത് ലാഭമാണ് ഉണ്ടായയെന്നും അദ്ദേഹം ചോദിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൈതപ്രം.

'അതൊന്നും സഹിക്കാന്‍ പറ്റില്ല. ബാബ്‌റി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിനാണ് രാമായണം കേള്‍ക്കാതെയായി എന്ന ഗാനം എഴുതിയത്. വാത്സല്യം കംപോസ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അന്ന് മമ്മൂട്ടിയൊക്കെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിച്ചത് കൊണ്ട് എന്ത് ലാഭമാണ് ഉണ്ടായത്. മനസ് സംഘര്‍ഷമായി.വെറുതെ ഭരണവും മറ്റുമൊക്കെയല്ലേ ഉള്ളൂ.ശുദ്ധമായ സംഭവം അല്ലല്ലോ'- കൈതപ്രം പറഞ്ഞു.

'രാഷ്ട്രീയത്തില്‍ ആരെയും കുറ്റപ്പെടുത്താറില്ല. പക്ഷേ എനിക്ക് ഒരു രാഷ്ട്രീയമുണ്ട്. എന്നാല്‍ പ്രത്യക്ഷത്തില്‍ ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല. നല്ലതിന്റെ കൂടെ നില്‍ക്കും എന്നുമാത്രം. എന്റെ അച്ഛന്‍ അങ്ങനെയല്ല. ഇഎംഎസിനോട് വിധേയത്വമായിരുന്നു'- കൈതപ്രം കൂട്ടിച്ചേര്‍ത്തു.

തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഇവിടെയുള്ള ആരും തയ്യാറായില്ലെന്ന് കൈതപ്രം കുറ്റപ്പെടുത്തി. ഇവിടെയുള്ള ഒരു നടനും പുതുമ ഉണ്ടെന്ന് വിചാരിച്ച് പോലും അന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നില്ല. പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. ഒറ്റയാളും തിരിഞ്ഞുനോക്കിയില്ല. എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും ഒന്നും ചോദിച്ചില്ല. അയാളെയും താൻ അഭിനയിക്കാന്‍ വിളിച്ചു. നാലുദിവസത്തേയ്ക്ക് 60 ലക്ഷം രൂപയാണ് ചോദിച്ചത്. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്നയാള്‍ തന്നോട് ഒരു കാരുണ്യവും കാട്ടിയില്ലെന്നും കൈതപ്രം വിമര്‍ശിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൈതപ്രം.

'ലോകത്ത് എവിടെയും അതിരില്ല, സ്‌നേഹത്തിനും അതിരില്ല' എന്ന പശ്ചാത്തലത്തിലുള്ള എന്റെ കവിത സിനിമയാക്കണം എന്ന് തോന്നി. ഗള്‍ഫിലുള്ള ഒരാള്‍ സഹായിച്ചു. അടുത്ത് തന്നെ ചിത്രം റിലീസ് ചെയ്യും. ചിത്രീകരണം പൂര്‍ത്തിയായിട്ട് 12 കൊല്ലമായി. ആരും എടുക്കാന്‍ ഉണ്ടായില്ല. ഇപ്പോള്‍ ഒരാള്‍ വന്നിട്ടുണ്ട്. സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഒരു പാകിസ്ഥാനി കേരളത്തില്‍ വരുന്നു എന്നതാണ് അന്ന് സംഭവമാക്കിയത്. പാകിസ്ഥാനി കേരളത്തില്‍ വന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചു.സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വരെ ലഭിച്ചിട്ടുണ്ട്. പൊലീസ് അനാവശ്യമായി ഇടപെടുന്നു എന്ന് കാണിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി അന്ന് തന്നെ ഇടപെട്ടു'- കൈതപ്രം പറഞ്ഞു.

'എന്റെ മോന്‍ പുറത്ത് പഠിക്കുന്നുണ്ടായിരുന്നു. മോന്‍ വഴിയാണ് പാകിസ്ഥാനിയുമായി പരിചയപ്പെടുന്നത്. വിളിച്ചപ്പോള്‍ വന്ന് അഭിനയിച്ചിട്ട് പോയി. അയാള്‍ ശരിക്കും പാകിസ്ഥാനി അല്ല. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നയാള്‍ ആയിരുന്നു. ലണ്ടനില്‍ നിന്ന് വന്ന് പോയി അത്രമാത്രം. ഇവിടെയുള്ള ഒരു നടനും പുതുമ ഉണ്ടെന്ന് വിചാരിച്ച് പോലും അന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നില്ല. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്ന സുരേഷ് ഗോപി പോലും ഒന്നും ചോദിച്ചില്ല. അയാള്‍ക്ക് വേണ്ടി ഒരു പാട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. സുരേഷ് ഗോപിയോട് വിരോധം ഒന്നുമില്ല. ഇപ്പോള്‍ ഞാന്‍ അയാളുടെ പടത്തില്‍ പാട്ട് എഴുതി.വിരോധത്തിലും സ്‌നേഹത്തിലൊന്നും കാര്യമില്ല.ജീവിതമാണ് മുന്നോട്ടുപോകേണ്ടത്.'- കൈതപ്രം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com