ജോജു ജോര്‍ജ് 'പണി' തുടങ്ങി, സംവിധായകനായി അരങ്ങേറ്റം; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന നടനാണ് ജോജു ജോര്‍ജ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല നിര്‍മാതാവായും താരം ശ്രദ്ധേയനാണ്. ഇപ്പോള്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് താരം. പണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 

ജോജു ജോര്‍ജിന്റെ പിറന്നാള്‍ ദിനത്തിലാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. തൃശൂര്‍ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സീമ, അഭിനയ, ചാന്ദ്‌നി ശ്രീധരന്‍, അഭയ ഹിരണ്‍മയി, സോന മറിയ എബ്രാഹാം, മെര്‍ലറ്റ് ആന്‍ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത് ശങ്കര്‍, രഞ്ജിത് വേലായുധന്‍, ബിറ്റോ ഡേവിസ്, റിനോഷ് ജോര്‍ജ്ജ്, ഇയാന്‍ & ഇവാന്‍, അന്‍ബു, രമേഷ് ഗിരിജ, ഡോണി ജോണ്‍സണ്‍, ബോബി കുര്യന്‍, ബിഗ് ബോസ് താരങ്ങളായ സാഗര്‍ & ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

പ്രശസ്ത സംവിധായകന്‍ വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്. വിഷ്ണു വിജയിയുടെതാണ് സംഗീതം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com