സംവിധായകൻ ബാലചന്ദ്രകുമാർ ​ഗുരുതരാവസ്ഥയിൽ; സഹായം അഭ്യർഥിച്ച് കുടുംബം

വൃക്ക രോ​ഗത്തെ തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ​ഗുരുതരാവസ്ഥയിൽ
ബാലചന്ദ്രകുമാർ ​ഗുരുതരാവസ്ഥയിൽ/ എക്‌സ്
ബാലചന്ദ്രകുമാർ ​ഗുരുതരാവസ്ഥയിൽ/ എക്‌സ്

തിരുവനന്തപുരം: വൃക്ക രോ​ഗത്തെ തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ​ഗുരുതരാവസ്ഥയിലെന്ന് കുടുംബം. തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ അതീവ​ഗുരുതരാവസ്ഥയിൽ കഴിയുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സയ്‌ക്ക് ധന സഹായം വേണമെന്ന് ഭാര്യ ഷീബ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന്റെ വിവരങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് അഭ്യർഥിച്ചു.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു ഇൻഷുറൻസ് സപ്പോർട്ടും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഒരേയോരാൾ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാർക്കും കാര്യമായ സാമ്പത്തിക ശേഷിയില്ലെന്നും ഷീബ പറഞ്ഞു.

രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബമായതിനാൽ തന്നെ ദൈനംദിന ചെലവുകൾക്കൊപ്പം ഭർത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും ഷീബ കൂട്ടിച്ചേർത്തു. ബാലചന്ദ്രയുടെ ചികിത്സാ ചിലവുകൾക്കായി നിങ്ങൾ സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാർത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യർത്ഥിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com