'ഇക്കാര്യത്തിൽ വിനായകനൊപ്പം, പൊലീസ് കാണിച്ചത് മാനനഷ്‌ടത്തിന് കേസു കൊടുക്കേണ്ട പ്രവൃത്തി'

പൊലീസ് വിനായകനോട് കാണിച്ചത് മാനനഷ്ടത്തിന് കേസു കൊടുക്കേണ്ട പ്രവൃത്തിയാണെന്ന് അഖിൽ മാരാർ 
അഖിൽ മരാർ, വിനായകൻ/ ഫേയ്‌സ്‌ബുക്ക്
അഖിൽ മരാർ, വിനായകൻ/ ഫേയ്‌സ്‌ബുക്ക്

ദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ വന്ന് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ അഖിൽ മാരാർ. വിനായകനെതിരെ മുൻപ് പല സ്റ്റേറ്റ്‌മെന്റുകളും നടത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിനൊപ്പമാണെന്ന് അഖിൽ പറഞ്ഞു. പൊലീസ് വിനായകനോട് കാണിച്ചത് മാനനഷ്ടത്തിന് കേസു കൊടുക്കേണ്ട പ്രവൃത്തിയാണെന്നും അഖിൽ ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെത്തിയ വിനായകന്റെ അനുവാദമില്ലാതെ ഒരു ഭാഗം മാത്രം ന്യായീകരിക്കുന്ന രീതിയിൽ വിഡിയോ ഷൂട്ട് ചെയ്ത കേരള പൊലീസിന്റെ രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനിൽ ചെന്നാലും സാധാരണക്കാരോട് മോശമായി പെരുമാറുന്ന പൊലീസുകാർ ഇന്നുമുണ്ട്. സോഷ്യൽമീഡിയ കാരണം പലപ്പോഴും തങ്ങളുടെ പഴയ അധികാരം ഉപയോഗിക്കാൻ കഴിയാതെ അസഹിഷ്ണരായി കഴിയുന്ന നിരവധി പൊലീസുകാരുണ്ട്.

പൊലീസ് പുറത്തുവിട്ട വിഡിയോയിൽ വലിയ രീതിയിൽ പ്രതികരിക്കുന്ന ഒരു വിനായകനെയാണ് നമ്മൾ കാണുന്നത്. വിനായകൻ പ്രശ്‌നക്കാരനാണ്, കുഴപ്പക്കാരനാണ്, കഞ്ചാവാണ് തുടങ്ങിയ നിരവധി ആരോപണങ്ങൾ അദ്ദേഹത്തിന് മുകളിലുള്ളതിനാൽ വളരെ എളുപ്പത്തിൽ പൊലീസ് അവരുടെ ഭാഗം ന്യായീകരിച്ച് വിജയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് സ്റ്റേഷനിൽ വന്ന് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് വിനായകനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിനായകനോടുള്ള പൊലീസിന്റെ പെരുമാറ്റത്തിൽ സോഷ്യൽമീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com