ബിഗ് ബോസ് താരം രജിത് കുമാറിനെ തെരുവുനായ കടിച്ചു; ആശുപത്രിയിൽ
പത്തനംതിട്ട: ബിഗ് ബോസ് താരവും നടനുമായ രജിത് കുമാറിനെ തെരുവുനായ കടിച്ചു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. രജിത് കുമാറിനൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കും തെരുവുനായയുടെ കടിയേറ്റു.
പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് രജിത് കുമാറിനേയും കൂടെയുണ്ടായിരുന്ന ആളെയും നായ കടിച്ചത്. കൂടാതെ മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ച് ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് രജിത് കുമാർ പത്തനംതിട്ടയിൽ എത്തിയത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും രജിത് കുമാർ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ