'ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയി മഷ്‌റൂം പരീക്ഷിച്ചു, അന്ന് 23 വയസായിരുന്നു': ലെന

മഷ്‌റൂം കഴിച്ച ശേഷം കൊടൈക്കനാല്‍ കാട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യ്തു
ലെന/ചിത്രം: ടിപി സൂരജ്
ലെന/ചിത്രം: ടിപി സൂരജ്

ന്റെ 23ാം വയസില്‍ മഷ്‌റൂം പരീക്ഷിച്ചിട്ടുണ്ടെന്ന് നടി ലെന. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൊടൈക്കനാലില്‍ പോയാണ് മഷ്‌റൂം പരീക്ഷിക്കുന്നത്. അതിനു ശേഷം കൊടൈക്കനാലിലെ കാട്ടില്‍ ഇരുന്ന് ധ്യാനിച്ചെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ ലെന പറഞ്ഞു. 

20കളില്‍ ഞാന്‍ പല കാര്യങ്ങളിലും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാന്‍ വിവാഹം കഴിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. എന്റെ ഭര്‍ത്താവും സുഹൃത്തുക്കളും കൂടി കൊടൈക്കനാലില്‍ പോയി മഷ്‌റൂം കഴിക്കാന്‍ തീരുമാനിച്ചു. ഞാന്‍ മഷ്‌റൂം കഴിച്ചു, എനിക്ക് അന്ന് 23 വയസായിരുന്നു പ്രായം. സൈലോസൈബിക് എന്നാണ് അതിനെ പറയുന്നത്. ഇക്കാലത്ത് 60 ശതമാനത്തില്‍ അധികം പേരും ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ 20 വര്‍ഷം മുന്‍പ് അതെല്ലാം വളരെ വിരളമായിരുന്നു. മഷ്‌റൂം കഴിച്ച ശേഷം കൊടൈക്കനാല്‍ കാട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യ്തു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ദൈവം എന്നാണ്. എത്ര പേര്‍ ഈ കാര്യം ചോദിക്കാറുണ്ട്. മുന്‍ ജന്മത്തില്‍ ഞാന്‍ ബുദ്ധിസ്റ്റ് സന്യാസി ആയതിനാലാണ്.- ലെന പറഞ്ഞു. 

ഇപ്പോഴത്തെ ഗവേഷണങ്ങള്‍ നോക്കിയാല്‍ ഇത്തരം സൈക്കഡിലിക്‌സ് മാനസികാരോഗ്യത്തിനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നതായി മനസിലാക്കാം. അലോപ്പതി മരുന്നുകള്‍ പോലെയല്ല, ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പഠനങ്ങളില്‍ പറയുന്നത്. ഇത് പ്ലാന്റ് മെഡിസിന്‍ ആണ്. പ്ലാന്റ് മെഡിസിനുകളെ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ നേരമ്പോക്കായിയിട്ടല്ല. അറിവില്ലായ്മയുടെ പേരില്‍ നിരവധി പേരാണ് സൈക്കഡലിക്‌സിനെക്കുറിച്ച് മോശം പറയുന്നതെന്നും ലെന കൂട്ടിച്ചേര്‍ത്തു.  

മഷ്‌റൂം പരീക്ഷിക്കുന്ന സമയത്ത് താനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിരുന്നു എന്നാണ് ലെന പറയുന്നത്. സൈക്കഡലിക് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ 'ആത്മാവിനെ വെളിപ്പെടുത്തല്‍' എന്നാണ്. ആയുര്‍വേദം പോലെയൊക്കെ ഇതിനെ നോക്കിക്കാണുകയാണെങ്കില്‍ പ്രകൃതിയില്‍ വളരുന്ന ദൈവികമായ ഒന്നായി ഇതിനെ കാണാനാവുമെന്നും താരം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com