''പ്രേമം' എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം; നിങ്ങളുടെ സിനിമകൾ ഞാൻ മിസ് ചെയ്യും'; സുധ കൊങ്കാര

'പ്രേമം' തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്ന് സുധ കൊങ്കാര
അൽഫോൺസ് പുത്രൻ/ ഇൻസ്റ്റ​ഗ്രാം, സുധ കൊങ്കാര/ എക്‌സ്പ്രസ് ഫോട്ടോസ്
അൽഫോൺസ് പുത്രൻ/ ഇൻസ്റ്റ​ഗ്രാം, സുധ കൊങ്കാര/ എക്‌സ്പ്രസ് ഫോട്ടോസ്

ൽഫോൺസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കുന്നതിൽ ആശങ്ക അറിയിച്ച് സംവിധായിക സുധ കൊങ്കാര. അൽഫോൺസ് പുത്രന്റെ സിനിമകൾ താൻ മിസ് ചെയ്യുമെന്നും 'പ്രേമം' തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്നും സുധ കൊങ്കര ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് അൽഫോൺസ് പുത്രൻ വെളിപ്പെടുത്തിയത്. ആർക്കും ഒരു ഭാരമാകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. തനിക്ക് സിനിമ ഉപേക്ഷിക്കാൻ ആ​ഗ്രഹമില്ല. എന്നാൽ മറ്റ് മാർഗ്ഗമില്ലെന്നും ഗാനങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്യുന്നത് തുടരുമെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നു. 

മാനസികമായി തകർന്നിരിക്കുമ്പോൾ പ്രേമം തനിക്ക് ഉണർവു നൽകുമായിരുന്നു. താൻ ആ സിനിമ ഇടയ്‌ക്കിടെ കാണാറുണ്ടെന്നും ഏതു രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി തുടരണമെന്നും അത് താൻ ഉറപ്പായും കാണുമെന്നും സുധ കൊങ്കാര കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com