'99 പ്രശ്‌നങ്ങൾ, എന്റെ ഒരു പരിഹാരം'; ചേർത്തു പിടിച്ച് കവിളിൽ കടിക്കുന്ന സുരേഷ് ​ഗോപി; വിമർശകർക്ക് മറുപടിയുമായി മാധവ്

തന്നെ ചേർത്തു പിടിച്ച് അച്ഛൻ സ്നേഹത്തോടെ കവിളിൽ കടിക്കുന്ന ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്‌തത്
മാധവ് സുരേഷ്, സുരേഷ് ​ഗോപി/ ഇൻസ്റ്റ​ഗ്രാം
മാധവ് സുരേഷ്, സുരേഷ് ​ഗോപി/ ഇൻസ്റ്റ​ഗ്രാം

കോഴിക്കോട് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ സുരേഷ് ​ഗോപിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് സുരേഷ് ​ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രം ചർച്ചയാകുന്നത്.

തന്നെ ചേർത്തു പിടിച്ച് അച്ഛൻ സ്നേഹത്തോടെ കവിളിൽ കടിക്കുന്ന ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്‌തത്. '99 പ്രശ്‌നങ്ങൾ,  എന്റെ ഒരു പരിഹാരം'- എന്ന് ക്യാപ്‌ഷനോടെയാണ് മാധവ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദൈവത്തിന്റെ കോടതിയിൽ നിങ്ങളിൽ ചിലർക്ക് ബാക്കിയുണ്ടെന്നും മാധവ് ചിത്രത്തിനൊപ്പം കുറിച്ചു. 

സുരേഷ് ​ഗോപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലുള്ള കുടുംബത്തിന്റെ പ്രതികരണമാണ് ഇതെന്നായിരുന്നു സോഷ്യൽലോകത്തിന്റെ പ്രതികരണം. വിഷയത്തിൽ ബാബു രാജ്, പൊന്നമ്മ ബാബു, മേജർ രവി, ജ്യോതികൃഷ്‌ണ, ബീന ആന്റണി, സാധിക വേണു​ഗോപാൽ തുടങ്ങിയവർ സുരേഷ് ​ഗോപിയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. 

സുരേഷ് ​ഗോപിയുടെ നാലു മക്കളിൽ ഏറ്റവും ഇളയ മകനാണ് മാധവ്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മാധവ് വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളിയിൽ നായകനായായാണ് എത്തുന്നത്. അടുത്ത വർഷം സിനിമ തിയറ്ററുകളിൽ എത്തു.  

അതേസമയം സുരേഷ് ​ഗോപിക്കെതിരെ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തക നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പൊലീസിന് മൊഴി നൽകി. ഒരു മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിൽ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ പരാതിക്കാരി ആവർത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പൊലീസ് മഹസർ തയ്യാറാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com