ഇന്ത്യയിൽ ജവാൻ സിനിമയുടെ പ്രീ ബുക്കിങ് ആരംഭിച്ചു; ഒന്നര മണിക്കൂറിൽ വിറ്റത് 41,500 ടിക്കറ്റുകൾ

1,500 മുതൽ 2,400 രൂപ വരെയാണ് ടിക്കറ്റ് വില
ജവാൻ ​ഗാനത്തിൽ നിന്ന്
ജവാൻ ​ഗാനത്തിൽ നിന്ന്

ത്താന് ശേഷം ആ​ഗോളതലത്തിൽ തിയറ്ററുകൾ ഇളക്കിമറിക്കാൻ കിങ് ഖാന്റെ ജാവൻ സെപ്‌റ്റംബർ ഏഴിന് റിലീസ് ആവുകയാണ്. ഇന്ത്യയില്‍ ചിത്രത്തിന്റെ പ്രീ ബുക്കിങ് ഇന്ന് രാവിലെ 10 മണിയോടെ ആരംഭിച്ചു. ബുക്ക് മൈ ഷോ പോർട്ടലിലൂടെ ടിക്കറ്റിന്റെ റെക്കോഡ് വിൽപനയാണ് നടക്കുന്നത്. പ്രീ ബുക്കിങ് തുടങ്ങി ഒന്നര മണിക്കൂറിനുള്ളിൽ 41,500 ടിക്കറ്റുകളാണ് വിറ്റുപോയത്. 

മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ വിലയ്‌ക്ക് ടിക്കറ്റ് വിൽപ്പന ന‍ടന്നത്. 2,400 രൂപ വരെയാണ് ടിക്കറ്റ് വില. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാറൂഖ്‌ ഖാൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ നയൻതാരയും വിജയ്‌സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥിവേഷത്തിൽ ദീപികയും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 

ഷാറൂഖിന്റെ അതിവേഗം 100 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമാകാന്‍ ജവാന്‍ ഒരുങ്ങുകയാണ്. ബോളിവുഡില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ നടനാകും ഷാറൂഖ് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാല എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അഡ്വാന്‍ഡ് ബുക്കിങ് ആരംഭിച്ചത്.  ഇന്ത്യയിലെ തിരഞ്ഞെടുത്ത 300 നഗരങ്ങളില്‍ ഫാന്‍സ് ഷോകളും ഷാറൂഖ് ഖാന്‍ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജവാന്റെ വരവ് ഒരു ആഘോഷമാക്കാനാണ് കരുതുന്നതെന്നും ആദ്യ ദിവസം 85,000 ഫാന്‍സിനെയാണ് ഷോയ്ക്ക് പ്രതീക്ഷിക്കുന്നതെന്നും എസ്ആര്‍കെ യൂണിവേഴ്‌സ് സഹസ്ഥാപകന്‍ യഷ് പര്‍യാണി പറഞ്ഞു. ആഗോളതലത്തില്‍ ചിത്രം ആദ്യ ദിനം 125 കോടി കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com