കരുതികൂട്ടിയുള്ള ഡീ​ഗ്രേഡിങ്; നിയമനടപടികളുമായി ടീം രാമചന്ദ്ര ബോസ്സ് & കോ

സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് വഴിയും അല്ലാതെയും മനപ്പൂര്‍വം ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നു
രാജചന്ദ്ര ബോസ്സ് & കോ പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്
രാജചന്ദ്ര ബോസ്സ് & കോ പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്

നിവിന്‍ പോളി-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ എത്തിയ രാജചന്ദ്ര ബോസ്സ് & കോ എന്ന ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ റിലീസ് ദിനം മുതല്‍ ചിത്രത്തിന് കനത്ത ഡീഗ്രേഡിങ് ആണ് നേരിടുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് വഴിയും അല്ലാതെയും മനപ്പൂര്‍വം ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നയെന്ന് ചൂണ്ടികാട്ടി നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലാണ് ഇത്തര ഡീഗ്രേഡിങ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

റിവ്യൂ ചെയ്ത അക്കൗണ്ടുകള്‍, മോശമായ രീതിയിലുള്ള കമന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com