'ഈ അമ്മയോട് ബഹുമാനം തോന്നണമെങ്കില്‍ താന്‍ ആദ്യം ഒരു സ്ത്രീയോട് മര്യാദ കാണിക്ക്'; കമന്റിന് മറുപടിയുമായി ​ഗോപി സുന്ദർ

പരിഹാസ കമന്റുകൾക്ക് മറുപടി നൽകി ​ഗോപി സുന്ദർ 
ഗോപി സുന്ദര്‍ അമ്മയ്‌ക്കൊപ്പം/ ഫെയ്‌സ്‌ബുക്ക്
ഗോപി സുന്ദര്‍ അമ്മയ്‌ക്കൊപ്പം/ ഫെയ്‌സ്‌ബുക്ക്

മ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ വന്ന മോശം കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. 'ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കില്‍ താന്‍ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്'- എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. 

വിമര്‍ശകന്റെ കമന്റിന് താഴെ ഉടന്‍ മറുപടിയുമായി ഗോപി സുന്ദറും രംഗത്തെത്തി. 'തല്‍ക്കാലം നിങ്ങള്‍ സ്വന്തം കാര്യം നോക്ക്. നിങ്ങളുടെ മര്യാദ കാണിക്ക്, ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത്.' - എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. 'അമ്മ ലവ്' എന്ന കുറിപ്പോടെയാണ് ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചത്. 

'വണ്‍ ലൈഫ്, ഇറ്റ്‌സ് ബ്യൂട്ടിഫുള്‍, ലിവ് ഫോര്‍ യുവര്‍സെല്‍ഫ്' എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയും മോശം കമന്റുമായി വിമര്‍ശകര്‍ വന്നിരുന്നു. നന്മ മാത്രം എന്ന അക്കൗണ്ടില്‍ നിന്നും 'ഇപ്പോ അമൃത നിന്റെ ഭാര്യ അല്ലെ'- എന്നായിരുന്നു കമന്റ് വന്നത്. കമന്റ് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ 'നിനക്ക് നന്മ മാത്രം പോരെല്ലേ'- എന്ന് പൊട്ടിച്ചിരിക്കുന്ന സ്‌മൈലിക്കൊപ്പം ഗോപി സുന്ദര്‍ മറുപടി നല്‍കി. നേരത്തെയും ഗോപി സുന്ദറിന് നേരെ ഇത്തരം സോഷ്യൽമീഡിയ കടന്നാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഗായിക അന്വേഷിച്ചു കൊണ്ട് ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റുകളും ചർച്ചയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com