'ബാഹുബലിക്ക് ശേഷം ഒരു ബ്രേക്ക് ആവശ്യമായിരുന്നു', മൂന്ന് വര്‍ഷത്തിന് ശേഷം അനുഷ്‌ക തിരിച്ചുവരുന്നു

'മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി' എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക തിരിച്ചുവരുന്നത്
അനുഷ്‌ക ഷെട്ടി/ ഇൻസ്റ്റ​ഗ്രാം
അനുഷ്‌ക ഷെട്ടി/ ഇൻസ്റ്റ​ഗ്രാം

'സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കണം എന്നത് എന്റെ തീരുമാനമായിരുന്നു'. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് തെന്നിന്ത്യൻ നായിക അനുഷ്‌ക. അതിനിടെ സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് താരം തുറന്നു പറയുന്നു. ഇടവേള താന്‍ ബോധപൂര്‍വം എടുത്തതാണ്. ഭാവിയില്‍ ചെയ്യേണ്ട സിനിമകളില്‍ ശ്രദ്ധിക്കണമെങ്കില്‍ അത് അനിവാര്യമായിരുന്നു എന്നും അനുഷ്‌ക ഷെട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'ബാഹുബലിക്ക് ശേഷം നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നു. തുടര്‍ന്ന് ഒരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് എനിക്ക് അത് അത്യാവശ്യമായിരുന്നു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ ശ്രദ്ധിക്കണമെങ്കില്‍ ഒരു ഇടവേള അനിവാര്യമാണെന്ന് എനിക്ക് തോന്നി. കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് അറിയാം. യഥാര്‍ത്ഥത്തില്‍ അതിനൊരു കൃത്യമായ മറുപടിയില്ല. ഞാന്‍ ഇടവേളയെടുത്തത് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇടവേള സമയത്ത് തിരക്കഥകളൊന്നും കേട്ടില്ല. തിരിച്ചെത്തിയ ശേഷമാണ് കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. നല്ല തിരക്കഥ വന്നാല്‍ ചെയ്യും അത് ഏത് ഭാഷയിലായാലും.'- നടി കൂട്ടിച്ചേര്‍ത്തു.

'മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി' എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക തിരിച്ചുവരുന്നത്. ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം കത്തനാരിലൂടെ അനുഷ്‌ക മലയാളത്തിലും വരവറിയിച്ചിരിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. രണ്ട് ഭാ​ഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗിമിക്കുകയാണ്.

സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com