'എന്തൊരു നല്ല പ്രതിമ, ഈ "പ്രതിഭ" മതിയാകുമോ എന്തോ?': പരിഹാസവുമായി രചന നാരായണൻകുട്ടി

അലൻസിയറിനേയും ഭീമൻ രഘുവിനേയും പരിഹസിച്ചുകൊണ്ടാണ് രചനയുടെ പോസ്റ്റ്
രചന നാരായണൻകുട്ടി/ ഫെയ്സ്ബുക്ക്, അലൻസിയറും ഭീമൻ രഘുവും ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ/ ഫയൽ ചിത്രം
രചന നാരായണൻകുട്ടി/ ഫെയ്സ്ബുക്ക്, അലൻസിയറും ഭീമൻ രഘുവും ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ/ ഫയൽ ചിത്രം

സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ വിവാദങ്ങളിൽ പ്രതികരിച്ച് നടി രചന നാരായണൻകുട്ടി. അലൻസിയറിനേയും ഭീമൻ രഘുവിനേയും പരിഹസിച്ചുകൊണ്ടാണ് രചനയുടെ പോസ്റ്റ്. ഡിജി ആർട്സിന്റെ ഒരു കാര്‍ട്ടൂൺ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. 

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രതിമയ്ക്കൊപ്പം ഭീമൻ രഘുവിന്റെ നിൽപ്പിലുള്ള പ്രതിമയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കാർട്ടൂൺ. ‘‘എന്തൊരു നല്ല പ്രതിമ അല്ലേ. അയ്യോ, പ്രതിമ അല്ല പ്രതിഭ !! ഡിജി ആർട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകൾ. അലൻസിയർ ലെ ലോപ്പസിന് ഈ "പ്രതിഭ" മതിയാകുമോ എന്തോ!!!’’- എന്നാണ് രചന കുറിച്ചത്. 

ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ അലൻസിയർ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുകയായിരുന്നു. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആണ്‍ക്കരുത്തുള്ള പ്രതിമ തരണമെന്നുമായിരുന്നു അലന്‍സിയറിന്റെ പ്രസ്താവന. ഇതിനെതിരെ രൂക്ഷ വിമർശനവുമായി നിരവധിപേർ രം​ഗത്തെത്തി. ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ ഭീമൻ രഘു എഴുന്നേറ്റു നിന്നത് വൻ ട്രോളിന് കാരണമായി. മുഖ്യമന്ത്രി പ്രസം​ഗിച്ച 15 മിനിറ്റ് നേരം ഭീമൻ രഘു മുൻ നിരയിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com