'നടി ഉറങ്ങിക്കിടക്കുന്നത് ഷൂട്ട് ചെയ്തു, ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ അയാൾ ഇളിച്ചു': അലൻസിയർക്കെതിരെ ശീതൾ ശ്യാം

കാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരനാണ് അലൻസിയർ
അലൻസിയർ, ശീതൾ ശ്യാം /ചിത്രം: ഇൻസ്റ്റാ​ഗ്രാം
അലൻസിയർ, ശീതൾ ശ്യാം /ചിത്രം: ഇൻസ്റ്റാ​ഗ്രാം

ടൻ അലൻസിയറിനെതിരെ ​ഗുരുതര ആരോപണവുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ശീതൾ ശ്യാം. അപ്പൻ സിനിമയുടെ ഷൂട്ടിങ്ങിനിടെ ചിത്രത്തിൽ അഭിനയിക്കുന്ന നടി ഉറങ്ങുന്നത് ഫോണിൽ ഷൂട്ട് ചെയ്യാൻ ശ്രമിച്ചു എന്നാണ് ശീതൾ ശ്യാം പറഞ്ഞത്. ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തമാശയാണെന്ന് പറഞ്ഞ് ഇളിച്ചെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശീതൾ ശ്യാം വ്യക്തമാക്കി. ഷൂട്ടിങ് സെറ്റിലും ഇയാൾ മദ്യലഹരിയിലായിരിക്കുമെന്നാണ് ഇവർ പറയുന്നത്. കാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരനാണ് അലൻസിയറെന്നും ശീതൾ ശ്യാം പറഞ്ഞു. 

ശീതൾ ശ്യാമിന്റെ കുറിപ്പ് വായിക്കാം

ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക്‌ ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്താനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും metoo ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയിൽ വർക്ക്‌ ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമെന്റ് പറഞ്ഞു ഓ,... WCC ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ. അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപയോ​ഗിച്ച് അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യുന്ന പെൺ കുട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു. അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു. തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കയോ പറഞ്ഞ് റൂമിൽ നിന്നു പോയി. ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയം ഉള്ള ട്രാൻസ് വുമൺ വ്യക്തിയുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആർടിസ്റ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാൻ മേക്കപ്പ് ആർടിസ്റ്റിനോട് ചോദിച്ചു അയാൾക്ക് എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ അതോ അഭിനയിക്കുകയാണോ. അയാൾ ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ ആർടിസ്റ്റ് ബേബി.
അയാൾക്ക് കൊടുകേണ്ടത്‌ ആൺ പ്രതിമ അല്ല
തങ്കൻ ചേട്ടന്റെ...
പറഞ്ഞാൽ കൂടിപ്പോകും,, മലരേ നിന്നെ കാണാതിരുന്നാൽ...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com