'ഒരു വേദി കിട്ടുമ്പോൾ ചിലർക്ക് ആളാകാൻ തോന്നും, അലൻസിയറുടേത് പബ്ലിസിറ്റി സ്റ്റണ്ട്': ധ്യാൻ ശ്രീനിവാസൻ

പുരസ്കാരത്തിനോട് വ്യത്യസ്ത നിലപാടുണ്ടായിരുന്നുവെങ്കിൽ ആ പരിപാടി ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ധ്യാൻ
ധ്യാൻ ശ്രീനിവാസൻ, അലൻസിയർ/ ഫയൽ ചിത്രം
ധ്യാൻ ശ്രീനിവാസൻ, അലൻസിയർ/ ഫയൽ ചിത്രം

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെ അലൻസിയറുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അലൻസിറയുടേത് പബ്ലിസിറ്റി സ്റ്റണ്ടായാണ് തോന്നിയത് എന്നാണ് താരം പറഞ്ഞത്. പുരസ്കാരത്തിനോട് വ്യത്യസ്ത നിലപാടുണ്ടായിരുന്നുവെങ്കിൽ ആ പരിപാടി ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. 

'ഇത് പറയാന്‍ വേണ്ടി അലൻസിയർ അവിടെ വരെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു വേദി കിട്ടുന്ന സമയത്ത് ചിലര്‍ക്ക് ഒന്ന് ആളാകാനും, ഷൈന്‍ ചെയ്യാനും തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്- ധ്യാൻ പറഞ്ഞു. 

മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചുകൊണ്ടായിരുന്നു അലൻസിയറുടെ വിവാദ പരാമർശം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണമെന്നുമാണ് പറഞ്ഞത്. പ്രതികരണം രൂക്ഷ വിമർശനങ്ങൾക്കാണ് ഇരയായത്. എന്നാൽ പ്രസ്താവ പിൻവലിച്ച് ക്ഷമാപണം നടത്താൻ അലൻസിയർ തയാറായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com