ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയാകുന്നു, 'മെയ്‌ഡ് ഇൻ ഇന്ത്യ' പ്രഖ്യാപനവുമായി രാജമൗലി; ടീസർ

എസ്എസ് രാജമൗലിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്
എസ്‌എസ് രാജമൗലി/ ഫെയ്‌സ്‌ബുക്ക്, മെയ്‌ഡ്‌ ഇൻ ഇന്ത്യ/ വിഡിയോ സ്ക്രീൻഷോട്ട്
എസ്‌എസ് രാജമൗലി/ ഫെയ്‌സ്‌ബുക്ക്, മെയ്‌ഡ്‌ ഇൻ ഇന്ത്യ/ വിഡിയോ സ്ക്രീൻഷോട്ട്

മുംബൈ: ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയാകുന്നു. 'മെയ്‌ഡ് ഇൻ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ എസ്എസ് രാജമൗലി പ്രഖ്യാപിച്ചു. ദേശീയ പുരസ്കാര ജേതാവ് നിതിൻ കാക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

എക്‌സ് പ്ലാഫോമിലൂടെ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചു കൊണ്ടാണ് എസ്എസ് രാജമൗലി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. 'സിനിമയുടെ ആദ്യ വിവരണം കേട്ടപ്പോൾ തന്നെ എന്നെ അത് ആഴത്തിൽ സ്പർശിച്ചു. ഒരു ജീവചരിത്ര സിനിമ നിർമ്മിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. അത് ഇന്ത്യൻ സിനിമയുടെ പിതാവിനെ കുറിച്ചാകുമ്പോൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. ഞങ്ങളുടെ ടീം അതിനു വേണ്ടി സജ്ജമാണ്. വളരെ അഭിമാനത്തോടെ അവതരിപ്പിക്കുന്നു' മെയ്‌ഡ് ഇൻ ഇന്ത്യ''- രാജമൗലി കുറിച്ചു.

മറാത്തി, തെലുങ്കു, ഹിന്ദി, തമിഴ്, മലായാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മാക്‌സ് സ്റ്റുഡിയോസിന്റെ ബാനറിൽ വരുൺ ​ഗുപ്‌തയും ഷോയിങ് ബിസിനസിന്റെ ബാനറിൽ എസ് എസ് കാർത്തികേയയും ആണ് ചിത്രം നിർമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com