റിലീസ് ചെയ്തിട്ട് ഒരു മാസം; ആർഡിഎക്സ് നാളെ മുതൽ നെറ്റ്ഫ്ളിക്സിൽ

നെറ്റ്ഫ്ളിക്സിലൂടെ നാളെ മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക
റിലീസ് ചെയ്തിട്ട് ഒരു മാസം; ആർഡിഎക്സ് നാളെ മുതൽ നെറ്റ്ഫ്ളിക്സിൽ

ണം ജേതാക്കളായി തിയറ്റർ കീഴടക്കിയ ചിത്രമാണ് ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആക്ഷൻ ത്രില്ലറായിരുന്നു. 80 കോടിയിൽ അധികമാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയത്. ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലൂടെ നാളെ മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. 

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 25നാണ് തിയറ്ററിൽ എത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഒടിടി അവകാശം വൻ തുകയ്ക്ക് നെറ്റ്ഫ്ളിക്സ് വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com