പത്താന് പിന്നാലെ ജവാനും സൂപ്പര്‍ഹിറ്റായി മാറിയതോടെ ഷാരുഖ് ഖാന്‍ ബോളിവുഡിന്റെ രാജാവായിരിക്കുകയാണ്. 1000 കോടിയിലേക്കുള്ള കുതിപ്പിലാണ് ജവാന്‍. ഇതിനോടകം 937 കോടിയില്‍ അധികമാണ് ചിത്രം നേടി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം ആരാധകരോട് സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. താരത്തിന്റെ വീടായ മന്നത്തിന് മുന്നില്‍ നിന്ന് ഫോട്ടോ പങ്കുവച്ച ആരാധകന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം താരം ട്വിറ്ററില്‍ നടത്തിയ ക്യു ആന്‍ഡ് എയിലാണ് ആരാധകന്റെ രസകരമായ ചോദ്യം എത്തിയത്. ഞാനിപ്പോള്‍ മന്നത്തിന് മുന്‍പിലാണ്. എനിക്കൊരു ഹലോ കിട്ടുമോ? അല്ലെങ്കില്‍ ട്വിറ്ററിലൂടെ എങ്കിലും മറുപടി ലഭിക്കുമോ?- മന്നത്തിന്റെ ഗെയ്റ്റിന് മുന്നിലുള്ള ചിത്രത്തിനൊപ്പം ഷാരുഖ് ഖാന്‍ കുറിച്ചു. രസകരമായ മറുപടിയാണ് താരം ആരാധകന് നല്‍കി. ഞാനിപ്പോള്‍ മന്നത്ത് ഇല്ല, ജോലിയുടെ തിരക്കിലാണ്. അവിടെ എല്ലാം ഓകെ അല്ലേ? ഷാരുഖ് ഖാന്‍ മറുപടിയായി കുറിച്ചു.
ഈ വര്‍ഷം രണ്ട് ചിത്രങ്ങളാണ് ഇതിനോടകം ഷാരുഖ് ഖാന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. പത്താനും ജവാനും. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ ബോളിവുഡിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറുന്നത്. രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന ഡുങ്കി ആണ് പുതിയ ചിത്രം ഡിസംബറില്‍ ചിത്രം തിയറ്ററില്‍ എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക