ദുൽഖറിന്റെ കിങ് ഓഫ് കൊത്ത ഹോട്ട്സ്റ്റാറിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

ഹോട്ട്സ്റ്റാർ തന്നെയാണ് റിലീസ് തിയതി ഔദ്യോ​ഗികമായി പുറത്തുവിട്ടത്
കിം​ഗ് ഓഫ് കൊത്ത പോസ്റ്റർ
കിം​ഗ് ഓഫ് കൊത്ത പോസ്റ്റർ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിങ് ഓഫ് കൊത്തയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂ‍ടെ 29 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഹോട്ട്സ്റ്റാർ തന്നെയാണ് റിലീസ് തിയതി ഔദ്യോ​ഗികമായി പുറത്തുവിട്ടത്. നേരത്തെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പല വാർത്തകളും പുറത്തുവന്നിരുന്നു. 

വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് 'കിങ് ഓഫ് കൊത്ത' സംവിധാനം ചെയ്തത്. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. 'കിങ് ഓഫ് കൊത്ത'യുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com