ഇൻസ്റ്റഗ്രാമി ലൂടെ വൈറലായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ഇൻസ്റ്റഗ്രാം റീൽസ് അദ്ദേഹം ട്വീറ്ററിലൂടെ പങ്കുവെച്ച് ഇത് ആരാണെന്ന് തിരക്കിയിരുന്നു.
സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്മിക്ക് അഭിനയിക്കാൻ താൽമര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തിയത്.
പോസ്റ്റിന് താഴെ നിരവധി ട്രോളുകളും അദ്ദേഹത്തിന് നേരെ വരുന്നുണ്ട്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരെയും യുട്യൂബർമാരെയും വെറുതെ വിടൂ എന്നായിരുന്നു ഒരാളുടെ അഭ്യർഥന. ഇതാണ് സെക്യുലർ ആയി അഭിനേതാക്കളെ തിരയാനുള്ള വഴി എന്നും ചിലർ കമന്റു ചെയ്തു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ