നായികയായി മേതിൽ ദേവികയുടെ ഒരുക്കം: 'ഇതെന്റെ സപ്പോർട്ട് ടീം', നന്ദി പറഞ്ഞ് താരം, വിഡിയോ

തന്റെ മേക്കപ്പ് ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
മേതിൽ ദേവിക/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
മേതിൽ ദേവിക/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

നായികയായി സിനിമയിലേക്ക് അരങ്ങേറാനുള്ള തയാറെടുപ്പിലാണ് നർത്തകി മേതിൽ ദേവിക. ബിജു മേനോന്റെ നായികയായി 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഇപ്പോൾ ശ്രദ്ധനേടുന്നത് മേതിൽ ദേവിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ആണ്. തന്റെ മേക്കപ്പ് ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇവരാണ് ‘കഥ ഇന്നുവരെ’യിലെ എന്റെ സപ്പോർട്ട് ടീം.  ഇവർ എന്നെ കാമറയ്ക്ക് മുന്നിലെത്തിക്കാൻ തയ്യാറാക്കുക മാത്രമല്ല ചെയ്യുന്നത് ക്യാമറക്ക് പുറത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളും കഥകളും കൊണ്ട് എന്റെ ജീവിതം നിറയ്ക്കുകയാണിവർ.  സുധി, ജിത്തു, ഗീതു, ജയന്ത്, അഭിജിത്ത് എന്നിവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ.- മേതിൽ ദേവിക കുറിച്ചു. 

‘മേപ്പടിയാൻ’ സിനിമയ്ക്ക് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കഥ ഇന്നുവരെ'. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിൻ ആര്യൻ ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമ്മാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com