ബജറ്റ് മൂന്നര കോടി; 50 കോടി വാരി മാളികപ്പുറം, ഉണ്ണി മുകുന്ദന്റെ കരിയറിൽ ആദ്യം

അന്യഭാഷകളിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്
മാളികപ്പുറം പോസ്റ്റർ
മാളികപ്പുറം പോസ്റ്റർ

ണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം അഞ്ചാം വാരത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിനു പുറമേ അന്യഭാഷകളിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മൂന്നര കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. 

ഇതോടെ ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം പിറന്നിരിക്കുകയാണ്. തിയറ്റർ കളക്ഷൻ കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ‌്‌ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 

കേരളത്തിനു പുറത്ത് ബെംഗളൂർ, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ഹൗസ്ഫുൾ ഷോയാണ് നടക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ ഈ മാസം 26 ന് റിലീസ് ചെയ്യും. തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്.

ഡിസംബര്‍ 30 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. നവാ​ഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com