ഞെട്ടിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ; ​ഗംഭീര ആക്ഷനുമായി ചാവേർ; ടീസർ

ചാക്കോച്ചന്റെ ​ഗംഭീര ആക്ഷൻ രം​ഗത്തോടെയാണ് ടീസർ അവസാനിക്കുന്നത്
ചാവേർ ടീസറിൽ നിന്ന്
ചാവേർ ടീസറിൽ നിന്ന്

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചാവേറിന്റെ ടീസർ പുറത്ത്. ​ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയേറ്റുന്നതാണ് ടീസർ. ഇതുവരെ കാണാത്ത കുഞ്ചാക്കോ ബോബനെയാവും ചിത്രത്തിൽ കാണുക. 

ചാക്കോച്ചന്റെ ​ഗംഭീര ആക്ഷൻ രം​ഗത്തോടെയാണ് ടീസർ അവസാനിക്കുന്നത്. എന്തായാലും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ് ടീസർ. 'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ജിന്റോ ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സം​ഗീതം. എഡിറ്റര്‍ നിഷാദ് യൂസഫ്. ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ., സംഘട്ടനം: സുപ്രീം സുന്ദര്‍, വി.എഫ്.എക്‌സ്: ആക്‌സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഹെയ്ന്‍സ്, ഡിസൈന്‍സ്: മക്ഗുഫിന്‍, മാര്‍ക്കറ്റിംഗ്: സ്‌നേക് പ്ലാന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com