പ്രഭാസിന് വില്ലനായി സെയ്‌ഫ്, രാമ-രാവണ യുദ്ധത്തിന് തയ്യാറാകൂ; ആദിപുരുഷിന്റെ ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2023 05:00 PM  |  

Last Updated: 09th May 2023 05:00 PM  |   A+A-   |  

adipurush

ആദിപുരുഷിന്റെ ട്രെയിലറിൽ നിന്ന്/ ചിത്രം വിഡിയോ സ്ക്രീൻഷോട്ട്

ടൻ പ്രഭാസ് നായകനായ ചിത്രം ആദിപുരുഷിന്റെ ട്രെയിലർ പുറത്തിറങ്ങി. രാമയണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ ആണ്. ബോളിവുഡിൽ താനാജി സംവിധാനം ചെയ്ത ഓം റൗട്ടാണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

നേരത്തെ റിലീസ് ചെയ്ത ടീസറിനെതിരെ വലിയ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഇതിന് മറുപടിയെന്നോണം മികവോടെയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫാന്റസി വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് ആയിരുന്നു ആരാധകരെ നിരാശപ്പെടുത്തിയത്. കുട്ടികൾക്ക് വേണ്ടിയുള്ള കാർട്ടൂണും ​ഗേയിമുകളും ഇതിലും മികച്ചതാണെന്നായിരുന്നു പ്രതികരണങ്ങൾ. ഈ കാര്യങ്ങളൊക്കെ തൃപ്‌തി‌പ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ ചിത്രമെത്തും. 

ചിത്രത്തിൽ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്. ചിത്രം ജൂൺ 16ന് തിയറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അരിക്കൊമ്പനാകാൻ കൊമ്പ് നീട്ടി വളർത്തുന്നുണ്ട്',  ചോദ്യത്തിന് ടോവിനോയുടെ ത​ഗ്ഗ്‌ മറുപടി; ഏറ്റെടുത്ത് സോഷ്യൽമീഡിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ