'ചരിത്രത്തിന് സാക്ഷിയായി'; കാന്‍ റെഡ് കാര്‍പ്പറ്റില്‍ സണ്ണി ലിയോണി, കയ്യടിച്ച് ഭര്‍ത്താവ്

സിനിമാലോകത്തിന് അഭിമാനമായി താരത്തിന്റെ ചിത്രം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്
സണ്ണി ലിയോണി/ഫോട്ടോ: ഫെയ്സ്ബുക്ക്
സണ്ണി ലിയോണി/ഫോട്ടോ: ഫെയ്സ്ബുക്ക്

പോണ്‍ താരമായി എത്തി ഇന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സണ്ണി ലിയോണി. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായി താരത്തിന്റെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പം സണ്ണി റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ചിരുന്നു. ഇപ്പോള്‍ സണ്ണിയെ പ്രശംസിച്ചുകൊണ്ട് ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രംഗത്തെത്തിയിരിക്കുകയാണ്. 

നീ കാന്‍സിലെ വെളിച്ചമാണ്. ഇതിനെ വിശേഷിപ്പിക്കാന്‍ കൃത്യമായ മറ്റൊരു വാക്കില്ല. ഞാന്‍ എന്റെ കണ്ണുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി. എല്ലാവര്‍ക്കും അവരുടേതായ യാത്രകളുണ്ട്. പക്ഷേ എല്ലാവര്‍ക്കും അവരുടെ സ്വപ്‌നം പിടിച്ചെടുക്കാനാവില്ല. നീ ലക്ഷക്കണക്കിന് പേര്‍ക്ക് പ്രചോദമാണ്.- ഡാനിയല്‍ വെബ്ബര്‍ കുറിച്ചു. പോസ്റ്റിന് മറുപടിയുമായി സണ്ണി ലിയോണി എത്തി. ഇത് എന്റെ മാത്രം നിമിഷമായിരുന്നില്ലെന്നും നമ്മുടെ നിമിഷമായിരുന്നു എന്നുമാണ് സണ്ണി കുറിച്ചത്. തന്നെ ഇവിടെ എത്തിക്കാന്‍ ഒരുപോലെ കഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. 

സണ്ണിയുടെ റെഡ്കാര്‍പ്പറ്റ് ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്‌റ്. ഹൈ സ്ലിറ്റ് സാറ്റിന്‍ ഗൗണ്‍ ധരിച്ചാണ് സണ്ണി എത്തിയത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയാണ് കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ ഭട്ടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com