'അനിയനെ ഓര്‍ത്ത് അഭിമാനിക്കുന്നു, അവന്റെ ഏറ്റവും വലിയ ആഗ്രഹമാണിത്': ആടുജീവിതം കണ്ട് ഇന്ദ്രജിത്ത്

ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്
ഇന്ദ്രജിത്തും പൃഥ്വിരാജും
ഇന്ദ്രജിത്തും പൃഥ്വിരാജുംഫെയ്സ്ബുക്ക്

പൃഥ്വിരാജിന്റെ ആടുജീവിതത്തിലെ പ്രകടനത്തെ പ്രശംസിച്ച് നടനും സഹോദരനുമായ ഇന്ദ്രജിത്ത്. പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട് എന്നാണ് താരം പറഞ്ഞത്. ആടുജീവിതം കണ്ട് ഇറങ്ങിയതിനു ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു നടന്‍ എന്ന രീതിയില്‍ കൂടുതല്‍ കഴിവു തെളിയിക്കണമെന്ന് പൃഥ്വിരാജ് എപ്പോഴും ആഗ്രഹിച്ചിരുന്നെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ഇന്ദ്രജിത്തും പൃഥ്വിരാജും
'എന്റെ ചേട്ടൻ വർഷങ്ങളായി കണ്ട സ്വപ്നം, ആടുജീവിതം കാണാതെ അദ്ദേഹം വിടവാങ്ങി': മറുപടിയുമായി പ‍ൃഥ്വിരാജ്

'ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു. പൃഥ്വിയെ എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും അവന്റെ ഉള്ളില്‍ നടന്‍ എന്ന നിലയില്‍ കൂടുതല്‍ തെളിയിക്കണം എന്ന വെമ്പല്‍ ഉണ്ടായിരുന്നു. ഇത് ഈ സിനിമയിലെ പ്രകടനം കാണുമ്പോള്‍ അറിയാം. അത്ര കഠിനാധ്വാനം ചെയ്ത് അത്ര ക്ഷമയോടെയാണ് പൃഥ്വി ഇത് ചെയ്തത്. ഒരു നടന്റെ ജീവിതത്തില്‍ എപ്പോഴും ഇതുപോലുള്ള കഥാപാത്രം കിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് ഇത്. ആ സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി അവന്റെ കഴിവിന്റെ പരമാവധി ചെയ്തു.' - ഇന്ദ്രജിത്ത് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ ബ്ലെസിയേയും ഇന്ദ്രജിത്ത് പ്രശംസിച്ചു. ചിത്രത്തിലെ എല്ലാ രംഗങ്ങളും മികച്ചതാണ്. മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. ബ്ലെസി സാറിനും ആശംസകള്‍. മികച്ച സിനിമയാണ്. നമുക്കും നമ്മുടേതായ റെവനന്റോ കാസ്റ്റ് എവേയോ ഉണ്ടെന്ന് പറയാന്‍ പറ്റും.- താരം കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിലൂടെ ഓസ്‌കര്‍ മലയാളത്തില്‍ എത്തുമോ എന്ന ചോദ്യത്തിന് നല്ലൊരു സിനിമ നമ്മള്‍ ചെയ്തു. അവാര്‍ഡ് നമ്മുടെ കയ്യില്‍ അല്ലല്ലോ?- എന്നായിരുന്നു താരത്തിന്റെ മറുപടി. ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com