'സമ്പൂർണ മൃ​ഗാധിപത്യം'; 'പെറ്റ് ഡിക്‌റ്റക്‌റ്റീവ്' ആയി ഷറഫുദീൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്
ഷറഫുദീൻ, 'പെറ്റ് ഡിക്‌റ്റക്‌റ്റീവ്' പോസ്റ്റർ
ഷറഫുദീൻ, 'പെറ്റ് ഡിക്‌റ്റക്‌റ്റീവ്' പോസ്റ്റർഫെയ്സ്ബുക്ക്

റഫുദീൻ നായകനായി എത്തുന്ന ചിത്രം 'പെറ്റ് ഡിക്‌റ്റക്‌റ്റീ'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രനീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമ്പൂർണ മൃ​ഗാധിപത്യം എന്ന് എഴുതിയിരിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയയിലും കൗതുകമായിരിക്കുകയാണ്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ് നിർവഹിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്ത തോൽവി എഫ്സിയാണ് ഷറഫുദീന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷറഫുദീൻ, 'പെറ്റ് ഡിക്‌റ്റക്‌റ്റീവ്' പോസ്റ്റർ
'ഇത് അദ്ദേഹത്തിനുള്ള എന്റെ ട്രിബ്യൂട്ട്'; ഞെട്ടിക്കുന്ന ലുക്കിൽ ​ഗോകുൽ

പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റിൽസ് -രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com