പെരുമാനി ഫസ്റ്റ് ലുക്ക്
പെരുമാനി ഫസ്റ്റ് ലുക്ക്

വ്യത്യസ്ത ലുക്കിൽ സണ്ണി വെയ്നും വിനയ് ഫോർട്ടും: അപ്പന് ശേഷം 'പെരുമാനി'യുമായി മജു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്

പ്രേക്ഷക പ്രശംസ നേടിയ അപ്പൻ സിനിമയ്ക്ക് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പെരുമായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

പെരുമാനി ഫസ്റ്റ് ലുക്ക്
തങ്കലാനില്‍ 'ഗംഗമ്മ'യായി പാര്‍വതി തിരുവോത്ത്; നടിയുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റർ പുറത്ത്

"പെരുമാനി" എന്ന പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥയാണ് ചിത്രം പറയുന്നത്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ഫാന്റസി ഡ്രാമയായാണ് ചിത്രം എത്തുക.

Une vie മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മജു തന്നെയാണ്. ഫിറോസ് തൈരിനിൽ ആണ് നിർമാണം. സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മനേഷ് മാധവനാണ് ഛായാഗ്രഹണം ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. എഡിറ്റർ - ജോയൽ കവി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൗണ്ട് ഡിസൈൻ -ജയദേവൻ ചക്കാടത്ത്,ഗാനങ്ങൾ - മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്റ്റ്‌ ഡിസൈനെർ - ഷംസുദീൻ മങ്കരത്തൊടി, സിങ്ക് സൗണ്ട് - വൈശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ - അനീഷ് ജോർജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഹാരിസ് റഹ്മാൻ,പ്രൊജക്റ്റ്‌ കോർഡിനേറ്റർ - അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി, ആർട്ട്‌ ഡയറെക്ടർ - വിശ്വനാഥൻ അരവിന്ദ്, കോസ്റ്റും ഡിസൈനെർ - ഇർഷാദ് ചെറുകുന്ന്, മേക്ക് അപ്പ് - ലാലു കൂട്ടലിട, വി എഫ് എക്സ് - സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ് - രമേശ്‌ അയ്യർ,അസോസിയേറ്റ് ഡയറെക്ടെഴ്സ് - ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്റ്റണ്ട് - മാഫിയ ശശി, സ്റ്റിൽസ് - സെറീൻ ബാബു, പോസ്റ്റർ ഡിസൈനിങ് - യെല്ലോ ടൂത്ത്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com