10 ദിവസമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍; തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സിങ്കം, അഴകി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
അരുള്‍മണി
അരുള്‍മണി

മിഴ്‌നടനും രാഷ്ട്രീയനേതാവുമായ അരുള്‍മണി അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച് ഇന്നലെയാണ് മരിച്ചത്. സിങ്കം, അഴകി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അരുള്‍മണി
'പണത്തിനും പദവിക്കും വേണ്ടി ഭാര്യയേയും ഭര്‍ത്താവിനേയും ഉപയോഗിക്കും; ബോളിവുഡില്‍ വിവാഹം കഴിക്കുന്നത് സ്വാധീനത്തിനായി'

എഐഡിഎംകെ അംഗമായിരുന്ന അരുള്‍മണി ലോകസഭ തെരഞ്ഞെടുപ്പിനുവേണ്ടി പല സ്ഥലങ്ങളില്‍ യാത്രചെയ്ത് പ്രചാരണം നടത്തിവരികയായിരുന്നു. കഴിഞ്ഞ 10 ദിവസത്തോളമായി അദ്ദേഹം തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്. പിന്നീലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് അഭിനയം പഠിച്ച അരുള്‍മണി സിങ്കം 2, സാമനിയന്‍, തെന്‍ട്രല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കുറച്ചു നാളായിസിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com