'മൃ​ഗത്തിന് കയ്യടി, ചിറ്റ കണ്ടാൽ അസ്വസ്ഥത; ഇതിനെ നാണക്കേട് എന്നാണ് വിളിക്കേണ്ടത്'

ചിറ്റാ എന്ന ചിത്രം കണ്ട ഒരു സ്ത്രീകളും അസ്വസ്ഥതയുണ്ടാക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് സിദ്ധാര്‍ത്ഥ്
സിദ്ധാര്‍ത്ഥ്, അനിമല്‍ ചിത്രം പോസ്റ്റ്ര്‍, ചിറ്റ ചിത്രം പോസ്റ്റര്‍
സിദ്ധാര്‍ത്ഥ്, അനിമല്‍ ചിത്രം പോസ്റ്റ്ര്‍, ചിറ്റ ചിത്രം പോസ്റ്റര്‍ഇന്‍സ്റ്റഗ്രാം

2023ൽ തിയറ്ററുകൾ ആഘോഷിച്ച രൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രത്തെ വിമർശിച്ച് നടൻ സിദ്ധാർത്ഥ്. സിനിമയുടെ പേര് നേരിട്ട് പറയാതെ മൃ​ഗമെന്ന വാക്കാണ് സിദ്ധാർത്ഥ് പ്രയോ​ഗിച്ചത്. തന്റെ ചിറ്റ എന്ന ചിത്രം അസ്വസ്ഥയുണ്ടാക്കിയെന്ന് പറയുന്ന പലരും മൃ​ഗമെന്ന പേരുള്ള ചിത്രം കണ്ടു കയ്യടിക്കുന്നുവെന്ന് സിദ്ധാർത്ഥ് പറഞ്ഞു. ജെഎഫ്ഡബ്ലിയൂ പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശങ്ങൾ.

ചിറ്റാ എന്ന ചിത്രം കണ്ട ഒരു സ്ത്രീകളും തന്നെയോ സംവിധായകൻ അരുൺ കുമാറിനെയോ സമീപിക്കുകയോ ആ സിനിമ അസ്വസ്ഥതയുണ്ടാക്കിയെന്ന് പറഞ്ഞിട്ടില്ല. എന്നാൽ പല പുരുഷന്മാരും തങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത്തരം സിനിമകൾ കാണുക പോലും ചെയ്യില്ലെന്നും അവർ പറഞ്ഞു. എന്നാൽ അത്തരം ആളുകൾ മൃഗം എന്നർത്ഥം വരുന്ന പേരുള്ള സിനിമ ആസ്വദിക്കും. ചിറ്റാ പോലൊരു ചിത്രം കാണുമ്പോൾ അവർ അസ്വസ്ഥരാവുന്നു. അത് അസ്വസ്ഥതയല്ല. നാണക്കേടെന്നോ അപരാധമെന്നോ ഒക്കെയാണ് അതിനെ വിളിക്കേണ്ടത്. ഈ പ്രവണത മാറുമായിരിക്കുമെന്നും സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

"തമിഴിലും തെലുങ്കിലും ഒരേസമയം ചിറ്റ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ സിദ്ധാർത്ഥിന്റെ പടം കാണാൻ ആരെങ്കിലും വരുമോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. നല്ല സിനിമയാണെങ്കിൽ ആളുകൾ തീർച്ചയായും കാണാൻ വരുമെന്നായിരുന്നു എന്റെ മറുപടി. സെപ്റ്റംബർ 28-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയ്ക്ക് തിയേറ്റർ കിട്ടിയില്ല. ഏഷ്യൻ ഫിലിംസിന്റെ സുനിൽ സാറാണ് ഈയവസരത്തിൽ ഒപ്പം നിന്നത്. ഇത്രയും നല്ലൊരു സിനിമ ഞാനെന്റെ കരിയറിൽ ചെയ്തിട്ടില്ല. ആ സിനിമയിൽ എന്താണുള്ളതെന്ന് വീണ്ടും പറയേണ്ട ആവശ്യമില്ല. നിങ്ങൾ സിനിമയിൽ വിശ്വസിക്കുകയും അതാസ്വദിക്കുകയും ചെയ്യുമെങ്കിൽ സിനിമ കാണണം. കണ്ടതിന് ശേഷം ഇനി സിദ്ധാർത്ഥിന്റെ ചിത്രങ്ങൾ കാണേണ്ടതില്ല എന്ന് തോന്നുകയാണെങ്കിൽ ഞാൻ ഇതുപോലെ പത്രസമ്മേളനം വിളിക്കില്ല." സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

സിദ്ധാര്‍ത്ഥ്, അനിമല്‍ ചിത്രം പോസ്റ്റ്ര്‍, ചിറ്റ ചിത്രം പോസ്റ്റര്‍
നെഞ്ചുവേദനയെ തുടര്‍ന്ന് നടൻ സായാജി ഷിൻഡേ ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റി ചെയ്തു

എസ്‌യു അരുൺകുമാർ സംവിധാനം ചെയ്ത് സിദ്ധാർത്ഥ് നായകനായെത്തിയ ചിത്രമായിരുന്നു 2023-ൽ പുറത്തിറങ്ങിയ ചിറ്റാ. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധമാണ് ചിത്രം ചർച്ച ചെയ്യുന്ന വിഷയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com