പ്രമുഖ ടിക് ടോക് താരം കൈല്‍ മരിസ റോത്ത് അന്തരിച്ചു

കൈലിന്റെ അമ്മ ജാക്വി കോഹന്‍ റോത്താണ് മരണവിവരം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.
പ്രമുഖ ടിക് ടോക് താരം കൈല്‍ മരിസ റോത്ത് അന്തരിച്ചു
പ്രമുഖ ടിക് ടോക് താരം കൈല്‍ മരിസ റോത്ത് അന്തരിച്ചു ഇന്‍സ്റ്റഗ്രാം

വാഷിങ്ടന്‍: പ്രമുഖ ടിക്ടോക് താരം കൈല്‍ മരിസ റോത്ത് (36) അന്തരിച്ചു. ടിക് ടോക്കില്‍ 1,75,000 ഫോളോവേഴ്‌സുള്ള താരം ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ നിരവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. കൈലിന്റെ അമ്മ ജാക്വി കോഹന്‍ റോത്താണ് മകള്‍ മരിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

''എന്റെ മകള്‍ കൈല്‍ അന്തരിച്ചു. അവള്‍ നിങ്ങളില്‍ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പര്‍ശിച്ചു. അവള്‍ എല്ലാവരെയും ഒരുപാട് സ്‌നേഹിച്ചു. ഇപ്പോള്‍ ഒന്നും മനസിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോള്‍ ഒരുപക്ഷേ കൂടുതല്‍ മനസിലാകും'', അമ്മ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രമുഖ ടിക് ടോക് താരം കൈല്‍ മരിസ റോത്ത് അന്തരിച്ചു
ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും 'പ്യാര്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

യുഎസിലെ മേരിലാന്‍ഡിലാണ് കൈല്‍ മരിസ താമസിച്ചിരുന്നത്. ഒരാഴ്ച മുന്‍പായിരുന്നു അന്ത്യമെന്ന് സഹോദരി ലിന്‍ഡസ റോത്ത് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. ''കഴിഞ്ഞ ആഴ്ച മരിസ റോത്ത് മരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല'' ലിന്‍ഡസ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com