പ്രതികരിച്ചാല്‍ ഒറ്റപ്പെടും, എതിര്‍ത്തപ്പോഴൊന്നും കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായില്ല, ഇപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണെന്ന് ജാസി ഗിഫ്റ്റ്

നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍ അകലെയല്ല, അടുത്ത് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജാസി ഗിഫ്റ്റ്
ജാസി ഗിഫ്റ്റ്
ജാസി ഗിഫ്റ്റ് ഫോട്ടോ: ടി പി സൂരജ്(ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്)

കൊച്ചി: വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളതെന്ന് സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്. പണ്ടുമുതലേ റിയാക്ട് ചെയ്യുന്ന ആളല്ല താന്‍. പലപ്പോഴും പ്രതികരിച്ചാല്‍ ഒറ്റപ്പെട്ടു പോകും. നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍ അകലെയല്ല, അടുത്ത് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. പരമാവധി എതിര്‍ക്കാതെ ഉള്‍വലിയാറാണ് പതിവ്. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാസി ഗിഫ്റ്റ്
'എന്നെ പഴയകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി'; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിന് പിന്നാലെ നന്ദി അറിയിച്ച് മോഹന്‍ലാല്‍

എല്ലാറ്റിനെയും എതിര്‍ത്താല്‍ മനസ് മടുത്തുപോകും. പലരും ചോദിച്ച കാര്യമാണ് സമീപകാലത്തുണ്ടായ പല വിഷയങ്ങളിലും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നുള്ളത്. നമുക്കൊന്നിനേയും ക്ലാസെടുത്ത് മാറ്റാനാവില്ല. എതിര്‍ത്ത് സംസാരിച്ച കാലത്തൊന്നും കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായിട്ടില്ല. ആരും സഹായിക്കാതെ ഇന്‍ഡസ്ട്രിയില്‍ വന്നയാളാണ് ഞാന്‍. കറുപ്പിന്റെ വിഷയങ്ങളൊക്കെ പണ്ടേയുള്ളതല്ലേ. എല്ലാ പൊളിറ്റിക്‌സിനേയും മാറ്റി നിര്‍ത്താന്‍ പറ്റിയ സാഹചര്യമാണ് ഇന്നുള്ളത്. വാട്‌സ്ആപ്പില്‍ വണ്‍ ഷോട്ട് വന്നതാണ് ഏറ്റവും വലിയ ഗുണം. ഇപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണ്. സമീപ കാലത്തുണ്ടായ ഇത്തരം വിഷയങ്ങളെല്ലാം ഫ്രസ്‌ട്രേഷനില്‍ നിന്നുമുണ്ടായതാണ്. ലജ്ജാവതി ഇറങ്ങുന്നത് വരെ പാട്ടുകാരനായിട്ട് പോലും ആരും അംഗീകരിച്ചിട്ടില്ല. ലജ്ജാവതി എന്ന പാട്ടിനെ മാറ്റി നിര്‍ത്തണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

ദേഷ്യം വരുമ്പോള്‍ വരവേല്‍പ്പിലെ മോഹല്‍ലാലിന്റെ അവസ്ഥയാണ് ഇപ്പോള്‍. ഇന്നസെന്റിനോട് ദേഷ്യപ്പെടാന്‍ ചെല്ലുന്ന മോഹന്‍ലാലിനെപ്പോലെയാണ്. എല്ലാ മ്യുസീഷന്‍സും ഒരളവുവരെ ടൈപ് കാസ്റ്റഡ് ആണ്. ഒരു പാട്ട് കംപോസ് ചെയ്യാന്‍ പാടില്ല. പക്ഷേ, മറ്റുള്ളവരെ കൊണ്ട് ഇഷ്ടപ്പെടുത്തുക എന്നതാണ് പ്രയാസമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com