'നീ ഗ്യാങ്സ്റ്ററാണെങ്കില്‍ ഞാന്‍ മോണ്‍സ്റ്റര്‍'; 'വീര ധീര ശൂരന്‍', മാസ് ആക്ഷനുമായി വിക്രം; ടീസര്‍

വീര ധീര ശൂരന്‍ പാർട്ട് 2 എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാറാണ്
വീര ധീര ശൂരനില്‍ വിക്രം
വീര ധീര ശൂരനില്‍ വിക്രംവിഡിയോ സ്ക്രീന്‍ഷോട്ട്

മിഴ് സൂപ്പര്‍താരം വിക്രം നായകമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വീര ധീര ശൂരന്‍ പാർട്ട് 2 എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാറാണ്. ആരാധകര്‍ക്കുള്ള താരത്തിന്റെ പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു.

വീര ധീര ശൂരനില്‍ വിക്രം
എന്നാണ് വെര്‍ജിനിറ്റി നഷ്ടപ്പെട്ടത്?; മകനോട് മലൈക അറോറ; അമ്മയുടെ വിവാഹം എപ്പോഴാണെന്ന് മറുചോദ്യം

രണ്ട് കൈകളിലും വടിവാളുകളുമായി മൃതദേഹങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന വിക്രമിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. നിങ്ങള്‍ ഗ്യാങ്‌സ്റ്ററാണെങ്കില്‍ ഞാന്‍ മോസ്റ്ററാണ്. എന്ന അടിക്കുറിപ്പിലാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന്റെ ടീസറും പുറത്തുവന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ത്ഥ് നായകനായി എത്തിയ ചിത്തയ്ക്ക് ശേഷം അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്‌ജെ സൂര്യ, ദുഷര വിജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് സംഗീതം. എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com