മൂന്നു വർഷത്തെ ആലോചന, അവസാനം നീണ്ട മുടി മുറിച്ച് മാളവിക; വിഡിയോ

കേശദാനം സ്‌നേഹദാനം പദ്ധതിയിലേക്കാണ് മാളവിക മുടി ദാനം ചെയ്തത്
മാളവിക നായർ
മാളവിക നായർഇന്‍സ്റ്റഗ്രാം

ബാലതാരമായി എത്തി മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക നായർ. കുട്ടിക്കാലം മുതൽ നീണ്ട മുടിയോടെയാണ് പ്രേക്ഷകർ മാളവിക കണ്ടിട്ടുള്ളത്. ഇപ്പോൾ മുടി മുറിച്ചിരിക്കുകയാണ് താരം. കേശദാനം സ്‌നേഹദാനം പദ്ധതിയിലേക്കാണ് മാളവിക മുടി ദാനം ചെയ്തത്. മൂന്നു വർഷത്തെ ആലോചനകൾക്ക് ഒടുവിലാണ് തന്റെ നീളമുള്ള മുടി ദാനം ചെയ്യാനുള്ള തീരുമാനം എടുത്തതെന്നാണ് താരം പറയുന്നത്.

മാളവിക നായർ
യുകെയിൽ പോയ സച്ചിൻ ചതിയിൽപ്പെട്ടു, വ്ലോഗറായി റീനുവിനെ വെറുപ്പിച്ചു; ഹാർട്ട് ബ്രേക്ക്: വൈറലായി പ്രേമലു 2

‘2024 ഏപ്രിൽ 16ന് ഞാൻ ഒരു മഹത്തായ തീരുമാനമെടുത്തു. എന്റെ നീണ്ട മുടി മുറിച്ചു. എന്റെ നീണ്ട മുടി കാരണം ‘നീണ്ട മുടിയുള്ള മാളു’ എന്നാണ് പലരും എന്നെ വിളിച്ചിരുന്നത്. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ‘കേശദാനം സ്‌നേഹദാനം’ എന്ന പരിപാടിയിൽ പങ്കെടുത്തതിനുശേഷമാണ് മുടി ദാനം ചെയ്യണമെന്ന ചിന്ത എന്നിലുറച്ചത്. മൂന്ന് വർഷത്തെ ആലോചനയ്ക്കു ശേഷമാണ് ഒടുവിൽ ഞാൻ മുടി മുറിക്കാൻ തീരുമാനിച്ചത്. എന്നെ അറിയുന്നവർക്ക്, പ്രത്യേകിച്ച് എന്റെ മുടിയുടെ ഏറ്റവും വലിയ ആരാധകർക്ക് ഇത് ഞെട്ടലുണ്ടാക്കുമെന്ന് എനിക്കറിയാം. എന്നാൽ മുടി ആവശ്യമുള്ള ഒരാൾക്ക് അത് ദാനം ചെയ്യാൻ തീരുമാനിച്ച വിവരം അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മറ്റൊരാൾക്ക് സ്‌പെഷലാണെന്ന് തോന്നാനും ആത്മവിശ്വാസം ഉയർത്തിപിടിക്കാനും കാരണമാവുന്നുവെന്നുള്ളതിൽ സന്തോഷമുണ്ട്.- എന്നാണ് മാളവിക കുറിച്ചത്.

തന്റെ തീരുമാനത്തിനോട് ഒപ്പം നിന്ന മാതാപിതാക്കൾക്ക് നന്ദി പറയാനും മാളവിക മറന്നില്ല. താൻ ആദ്യമായാണ് മുടി വെട്ടുന്നതെന്നും അതിനാൽ എന്നെ ചെറിയ മുടിയോടെ ആദ്യമായി കാണുന്നത് അവർക്ക് അത്ര എളുമപ്പമായിരിക്കില്ലെന്നും താരം കുറിച്ചു. നമ്മൾ ചെയ്യുന്ന ചെറിയകാര്യങ്ങൾക്കുപോലും സന്തോവും സ്നേഹവും പകരാനാവുമെന്നാണ് മാളവിക പറയുന്നത്. മുടി മുറിക്കുന്നതിന്റെ വിഡിയോയും മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ നല്ല മനസിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ കറുത്തപക്ഷികളിലൂടെയാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച് ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മാളവിക നേടി. ഓർക്കുക വല്ലപ്പോഴും, ശിക്കാർ, മായ ബസാർ, അക്കൽധാമയിലെ പെണ്ണ്, ഭ്രമം, സിബിഐ 5, ഡഫേദാർ എന്നിവയാണ് മാളവിക അഭിനയിച്ച മറ്റു സിനിമകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com