നടന്‍ മന്‍സൂര്‍ അലിഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്‍സൂര്‍ പരാജയപ്പെട്ടിരുന്നു.
നടന്‍ മന്‍സൂര്‍ അലിഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു
നടന്‍ മന്‍സൂര്‍ അലിഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണുഇന്‍സ്റ്റഗ്രാം

ചെന്നൈ: വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ മന്‍സൂര്‍ അലിഖാന്‍ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരില്‍ ഇന്നലെ പ്രചാരണത്തിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

സഹായികള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണു മന്‍സൂര്‍.

ഇന്ത്യന്‍ ജനനായക പുലിഗള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായ മന്‍സൂര്‍ അലി ഖാന്‍ ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണു സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്‍സൂര്‍ പരാജയപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടന്‍ മന്‍സൂര്‍ അലിഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു
'നായകന്റെ ഒരു സിനിമയിലെ പ്രതിഫലം കിട്ടാന്‍ ഞാന്‍ 16 സിനിമകള്‍ ചെയ്യണം': രവീണ ടണ്ടന്‍

ഇടവേളകളില്ലാത്ത പ്രചാരണമാണ് മന്‍സൂര്‍ അലിഖാന്റെ ആരോഗ്യത്തെ ബാധിച്ചതെന്നും, അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com