'ബോബി ചെമ്മണൂർ വിളിച്ചിരുന്നു, റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ സന്നദ്ധനല്ല'- ബ്ലെസി

സിനിമയ്ക്കു വേണ്ടി ബോബി ചെമ്മണൂർ താനുമായി സംസാരിച്ചിരുന്നുവെന്നു ബ്ലെസി
ബ്ലെസി
ബ്ലെസിഫെയ്സ്ബുക്ക്

ദുബായ്: സൗ​ദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്​ദുൽ റ​ഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു അ​ദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അബ്ദുൽ റഹീമിന്റെ കഥ ബോബി ചെമ്മണൂർ സിനിമയാക്കാൻ പോവുകയാണെന്നും സിനിമയ്ക്കു വേണ്ടി താനുമായി സംസാരിച്ചിരുന്നുവെന്നും ബ്ലെസി വ്യക്തമാക്കി. ‌വിമാനത്താവളത്തിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം വിളിച്ചത്. കൃത്യമായ മറുപടി പറയാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ബ്ലെസി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇപ്പോൾ ഞാൻ അതിനു സന്നദ്ധനല്ല. തന്മാത്ര ചെയ്തു കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള ധാരാളം സിനിമകൾ അന്ന് തേടിയെത്തിയിരുന്നു. ഒരു അതിജീവനകഥ പറഞ്ഞു കഴിഞ്ഞു വീണ്ടും ​ഗൽഫിലെ പ്രയാസങ്ങൾ മുൻനിർത്തി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രിലില്ല'- ബ്ലെസി പറഞ്ഞു.

ആടുജീവിതം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ബ്ലസി ദുബായിൽ എത്തിയത്. ആടുജീവിതം ചെയ്തതുകൊണ്ടു റഹീമിന്റെ കഥ സിനിമയാക്കാനുള്ള യോ​ഗ്യത തനിക്കുണ്ടോയെന്നും ബ്ലെസി ചോദിച്ചു.

ബ്ലെസി
'ഗുരുവായൂരമ്പല നടയിൽ' വെച്ച് തന്നെ കാണാം; കട്ടയ്ക്ക് പിടിച്ച് പൃഥ്വിരാജും ബേസിൽ ജോസഫും; ടീസർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com