കപ്പലണ്ടി മിഠായിക്കൊപ്പം ചെറുപഴം; ആസിഫ് അലിയുടെ സ്വന്തം കോംബോ; വിഡിയോ വൈറല്‍

കപ്പലണ്ടിയും ചെറുപഴവും ഒന്നിച്ച് കഴിച്ചാല്‍ പിന്നെ ഡെസേര്‍ട്ടിന്റെ ആവശ്യമില്ലെന്നാണ് താരം പറയുന്നത്
ആസിഫ് അലി
ആസിഫ് അലിവിഡിയോ സ്ക്രീൻഷോട്ട്

ലയാളികളുടെ ഇഷ്ട താരമാണ് ആസിഫ് അലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് ആസിഫ് അലിയുടെ സ്‌പെഷ്യല്‍ ഫുഡ് കോംബോ ആണ്. കപ്പലണ്ടിയും ചെറുപഴവും ഒന്നിച്ച് കഴിച്ചാല്‍ പിന്നെ ഡെസേര്‍ട്ടിന്റെ ആവശ്യമില്ലെന്നാണ് താരം പറയുന്നത്.

ആസിഫ് അലി
'ആദ്യം നൂറു കോടിയിൽ കയറിയത് ഞാൻ, പയ്യൻ ഫഹദ് വൈകാതെ കയറും; ഇനി എല്ലാവരും അടങ്ങി ജീവിക്കുക'

പ്രമുഖ ഫുഡ് ബ്ലോഗറായ മൃണാള്‍ ആണ് ആസിഫ് അലിയുടെ സ്‌പെഷ്യല്‍ കോംബോയുടെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആദ്യം കടലമിഠായി വായിലിട്ട് കടിച്ചു പൊടിക്കണം പിന്നാലെ ഒരു പഴവും കഴിക്കണം. രണ്ടും കൂടി ചേരുമ്പോള്‍ പായസത്തിന്റെ രുചിയാണെന്നാണ് ആസിഫ് പറയുന്നത്.

അച്ചാറും പപ്പടവും തൈരും മീന്‍ വറുത്തതും ബീഫും പാവയ്ക്കയും കൂട്ടിയുള്ള ഊണിനു ശേഷം ഒരു ശുഭാവസാനത്തിനായി ഡെസേര്‍ട്ടിന് പകരം കഴിക്കാന്‍ പറ്റിയ കോംബിനേഷനാണ്.- എന്നാണ് ആസിഫ് അലി വിഡിയോയില്‍ പറയുന്നത്. മലയാള സിനിമയില്‍ ഈ കോംബിനേഷന്‍ കൊണ്ടുവന്നത് ആസിഫ് അലിയാണെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെ വാക്കുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ആസിഫിന്റെ സ്‌പെഷ്യല്‍ കോംബോ. നിരവധി പേരാണ് ഇത് പരീക്ഷിക്കുമെന്ന് കോമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ തങ്ങളുടെ ഇഷ്ട കോംബിനേഷന്‍ കമന്റ് ചെയ്യുന്നവരുമുണ്ട്. ബോംബെ മിക്‌സചറും ഞാലിപ്പൂവനും നല്ല കോംബിനേഷനാണ് എന്നാണ് ഒരാളുടെ കമന്റ്. ഹൈഡ് ആന്‍ഡ് സീക് ബിസ്‌കറ്റും പഴവും നല്ലതാണെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com