'ആവേശം' വിട്ടുപോകുന്നില്ല; ഫഹദ് ചിത്രത്തിന് കൈയടിച്ച് തെന്നിന്ത്യന്‍ താരം സാമന്ത

ആവേശത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനെയും നടി അഭിനന്ദിക്കുന്നുണ്ട്.
'ആവേശം' വിട്ടുപോകുന്നില്ല; ഫഹദ് ചിത്രത്തിന് കൈയടിച്ച്  തെന്നിന്ത്യന്‍ താരം സാമന്ത
'ആവേശം' വിട്ടുപോകുന്നില്ല; ഫഹദ് ചിത്രത്തിന് കൈയടിച്ച് തെന്നിന്ത്യന്‍ താരം സാമന്തഇന്‍സ്റ്റഗ്രാം

ഫഹദ് ഫാസില്‍ നായകനായെത്തിയ 'ആവേശം' സിനിമയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം സാമന്ത. ചിത്രം കണ്ടതിന്റെ ത്രില്ലിലാണിപ്പോഴെന്നും ചിത്രം തന്നില്‍ നിന്ന് വിട്ടുപോകുന്നില്ലെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആവേശത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച സാമന്ത എല്ലാവരും ആവേശം കാണണമെന്നും കുറിച്ചു.

ആവേശത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനെയും നടി അഭിനന്ദിക്കുന്നുണ്ട്. ജീനിയസ് എന്നാണ് സുഷിനെ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും താരം പങ്കുവെച്ചു. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം, ചിത്രം തിയറ്ററുകളില്‍ ഹിറ്റാണ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ആവേശം' വിട്ടുപോകുന്നില്ല; ഫഹദ് ചിത്രത്തിന് കൈയടിച്ച്  തെന്നിന്ത്യന്‍ താരം സാമന്ത
'എന്റെ മോനേ, ഇതാടാ കേരള പൊലീസ്'; ജോഷിയുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടിച്ച പൊലീസിന് ഷാജി കൈലാസിന്റെ അഭിനന്ദനം

ഏപ്രില്‍ 11ന് റിലീസ് ചെയ്ത ആവേശം 100 കോടിയിലേക്ക് അടുക്കുകയാണ്. 76 കോടിയാണ് ഒമ്പത് ദിവസത്തെ കളക്ഷന്‍. അധികം വൈകാതെ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അഞ്ച് ദിവസം കൊണ്ടാണ് 50 കോടിയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com