അച്ഛന്‍ ചെയ്യിക്കുന്നതാണെന്ന് വിശ്വസിക്കാനാണിഷ്ടം, ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റം നടത്തി അഭയ ഹിരണ്‍ മയി

''ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാന്‍ ചെയ്തു''
അഭയ ഹിരണ്‍ മയി കച്ചേരി അവതരിപ്പിക്കുന്നു
അഭയ ഹിരണ്‍ മയി കച്ചേരി അവതരിപ്പിക്കുന്നു ഇന്‍സ്റ്റഗ്രാം

ശാസ്ത്രീയ സംഗീത കച്ചേരിയില്‍ അരങ്ങേറ്റം നടത്തി ഗായിക അഭയ ഹിരണ്‍മയി. കച്ചേരിയുടെ അനുഭവവും കൂടെ നിന്നവര്‍ക്ക് നന്ദിയും പറഞ്ഞുകൊണ്ട് അഭയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തിരുവനന്തപുരം കുണ്ടമണ്‍ഭാഗം ദേവി ക്ഷേത്ര ഉത്സവത്തിലായിരുന്നു അരങ്ങേറ്റം.

ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാന്‍ ചെയ്തു ,പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിദ്വാന്‍മാര്‍ പലരും ചെയ്യാത്ത കാര്യം ഞാന്‍ ചെയ്തു എന്ന് അഹങ്കാരം അല്ലാ അവരിത് ചെയ്തില്ലലോ അപ്പോ ഞാന്‍ എങ്ങനെ ചെയ്യും എന്ന ന്യായമില്ലായ്മയാണ് എന്റെ മുന്നില്‍ ഉണ്ടായിരുന്നത് . തെറ്റുകള് ഉണ്ടായിരുന്നു, പക്ഷെ കച്ചേരി കഴിഞ്ഞപ്പോള്‍ അതൊരു വല്യ ആത്മവിശ്വാസമായി മാറി. ചെയ്യാന്‍ പറ്റും എന്നൊരു തോന്നല്‍ ഉണ്ടായി.

അഭയ ഹിരണ്‍ മയി കച്ചേരി അവതരിപ്പിക്കുന്നു
'നിങ്ങളുടെ സ്റ്റൈൽ ആർ‌ക്കും അനുകരിക്കാൻ കഴിയില്ല, പിന്നെ ഡിന്നർ മാത്രമാക്കേണ്ട ബ്രേക്ക്ഫാസ്റ്റും ആകാം'; ഷാരൂഖിനോട് മോഹൻലാൽ

ആദ്യമേ 'അമ്മ ഒരു പ്രൊഫഷണല്‍ കുറച്ചേരി ആര്‍ടിസ്റ്റിനെ പോലെ എന്നെ പേടിപ്പിച്ചെങ്കിലും,പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി 'അമ്മ അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാല്‍ മതി എന്ന പോയിന്റ് എത്തി. ഒരു ഗുരുവിന് വേണ്ടത് ക്ഷമയും സമാധാനവും അറിവും ആണ്. മിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഒരു കാര്യം സാധിച്ചത് .മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം എച്ച്ഒഡി ആണ്. അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്ത. കൂടെ നിന്ന് ആത്മവിശ്വാസം തന്ന എന്റെ പക്ക മേളക്കാര്‍ രാമക്കല്‌മേട് കലൈനാഥ് ,ആര്യദത്ത എന്നിവര്‍ക്കും ഇതുവരെയും പഠിപ്പിച്ച സകലഗുരുക്കന്മാര്‍ക്കും സാഷ്ടാംഗ പ്രണാമം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തെങ്കിലും മഹത്തരമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ആരോ നമ്മളെ കൊണ്ട് ചെയ്യിക്കുന്നു എന്നെ എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുള്ളൂ. അത് അച്ഛന്‍ ആണ് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടമെന്നും അഭയ ഹിരണ്‍ മയി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com