സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

10 വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്
രാഹുൽ സുബ്രഹ്മണ്യന്റെ വിവാഹനിശ്ചയത്തിൽ നിന്ന്
രാഹുൽ സുബ്രഹ്മണ്യന്റെ വിവാഹനിശ്ചയത്തിൽ നിന്ന് ഇൻസ്റ്റ​ഗ്രാം

സം​ഗീത സംവിധായകനും നടി രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. എറണാകുളത്തെ ഫ്ലോറ എയർപോർട്ട് ഹോട്ടൽ ആൻഡ‍് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. പുതിയ തുടക്കത്തിനുള്ള സമയമായി എന്നാണ് രാഹുൽ കുറിച്ചത്. 10 വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ജൂൺ 12നാണ് ഇരുവരുടേയും വിവാഹം.

2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്ര​ഗാന രം​ഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് 'ജോ ആൻഡ് ദ് ബോയ്', 'സെയ്ഫ്', 'മേപ്പടിയാൻ', 'ഹോം' എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com