'വിശ്വംഭര'യ്‌ക്കായി കഠിന വർക്കൗട്ട്; വിഡിയോ പങ്കുവെച്ച് ചിരഞ്ജീവി

മല്ലിഡി വസിഷ്‍ഠ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ
ചിരഞ്ജീവി വര്‍ക്കൗട്ടിനിടെ
ചിരഞ്ജീവി വര്‍ക്കൗട്ടിനിടെഇന്‍സ്റ്റഗ്രാം

'വിശ്വംഭര'യ്ക്കായി കഠിന വർക്കൗട്ട് ചെയ്ത് നടൻ ചിരഞ്ജീവി. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. 'വിശ്വംഭര' എന്ന ഹാഷ്ടാ​​ഗോടെ താരം വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ ഇതിനോകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ചിരഞ്ജീവി വര്‍ക്കൗട്ടിനിടെ
ആ രണ്ട് സിനിമകളുടെ പേരുകള്‍ കൂട്ടിവെച്ചു; 'മലൈക്കോട്ടൈ വാലിബന്‍' വന്ന വഴി വെളിപ്പെടുത്തി ലിജോ

68-ാം വയസിലും കഥാപാത്രത്തിന് വേണ്ടി താരം ചെയ്യുന്ന കഠിന പ്രയത്നത്തിന് അഭിനന്ദനവുമായി നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്. യുവി ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. മല്ലിഡി വസിഷ്‍ഠ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ. എം.എം കീരവാണിയാണ് സം​ഗീതം. 2025-ൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com